അബൂദബി: (gcc.truevisionnews.com) മലപ്പുറം കോട്ടക്കൽ സ്വദേശി അബൂദബിയിൽ അന്തരിച്ചു. മുസഫ അൽ ബറഖ ഹോൽഡിങ്സ് ജീവനക്കാരൻ കോട്ടക്കൽ പറപ്പൂർ തെക്കെകുളമ്പ് സ്വദേശി ചോലക്കപ്പറമ്പൻ അബ്ദുൽ ലത്തീഫ് (53) ആണ് മരിച്ചത്.
ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെ മുസഫ ലൈഫ് കെയർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. വൈകീട്ട് മൂന്നു മണിക്കാണ് മരണം സംഭവിച്ചത്.
ഭാര്യ: ഉമ്മു ഹബീബ. മക്കൾ: ഫിറോസ് ബാബു, മുഹമ്മദ് ഫാദിൽ. സഹോദരങ്ങൾ: സി.പി. അബ്ദുൽ മജീദ് (അബൂദബി വേങ്ങര മണ്ഡലം കെ.എം.സി.സി വൈസ് പ്രസിഡന്റ്), ഹാഷിം (അബൂദബി), അബ്ദു റഷീദ്, സൈനു.
#Expatriate #Malayali #passesaway #AbuDhabi