മസ്കത്ത്: മസ്കത്ത് ഇന്റർനാഷനൽ എയർപോർട്ടിന് സമീപമുള്ള പ്രദേശങ്ങളിലെ താമസക്കാരിൽ വിമാനങ്ങളിൽനിന്നുള്ള ശബ്ദം കുറക്കുന്നതിന് നടപടി സ്വീകരിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
എയർപോർട്ടിന്റെ തെക്കൻ റൺവേ പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇത് വിമാനത്താവളത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലെ ശബ്ദത്തിന്റെ ആഘാതം കുറക്കുന്ന പാതകളിലേക്ക് എയർ ട്രാഫിക് മാറ്റുന്നതിന് സഹായകമാകും.
വിമാനത്തിന്റെ ലാൻഡിങ് ദിശ അർധ രാത്രി 12 മുതൽ പുലർച്ചെ അഞ്ചുവരെ തെക്കൻ അൽ-മവാലേ പ്രദേശത്തിന്റെ ദിശയിൽ നിന്ന് അൽ-അതൈബ പ്രദേശത്തിന്റെ അതിർത്തിയിലുള്ള കടലിലേക്ക് മാറ്റും.
ദേശീയ താൽപര്യത്തിനല്ലാതെ കൂറ്റൻ ചരക്ക് വിമാനങ്ങളെ മസ്കത്ത് രാജ്യാന്തര വിമാനത്താവളത്തിൽ ഇറക്കാൻ അനുവദിക്കില്ല. 2018 ഒക്ടോബർ 11ന് അതോറിറ്റി പുറപ്പെടുവിച്ച ശബ്ദം കുറക്കുന്നതിനുള്ള നടപടിക്രമങ്ങൾ എല്ലാതരം വിമാനങ്ങളും പാലിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
Steps have been taken to reduce the noise of the planes