---
title: "പ്രവാസി മലയാളി യുവാവ് ഒമാനിൽ അന്തരിച്ചു"
english_title: "A native of Thiruvananthapuram passed away in Oman."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/100789/a-native-of-thiruvananthapuram-passed-away-in-oman"
published_at: "2023-03-02T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64005c262604a_death.jpg"
keywords: []
---

# പ്രവാസി മലയാളി യുവാവ് ഒമാനിൽ അന്തരിച്ചു

> **Lead Summary:** **സുഹാർ​: **തിരുവനന്തപുരം സ്വദേശി ഒമാനിൽ അന്തരിച്ചു. വെങ്ങോട് കടവൂർ വിലാസ് ഭവനിൽ കിരൺ ആണ്​ സഹത്തിനടുത്ത ഹിജാരിയിൽ മരിച്ചത്.

## Article Content

**സുഹാർ​: **തിരുവനന്തപുരം സ്വദേശി ഒമാനിൽ അന്തരിച്ചു. വെങ്ങോട് കടവൂർ വിലാസ് ഭവനിൽ കിരൺ ആണ്​ സഹത്തിനടുത്ത ഹിജാരിയിൽ മരിച്ചത്.

ഇലക്​ട്രീഷനായി ജോലി ചെയ്​തുവരികയായിരുന്നു. നാട്ടിൽനിന്ന് അവധി കഴിഞ്ഞെത്തിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. അവിവാഹിതനാണ്.

കുടുംബവുമൊത്ത്​ ഒമാനിലായിരുന്നു താമസം​.പിതാവ്​: സുരേഷ്​. മാതാവ്:​ ബിന്ദുറാണി. ഒരു സഹോദരിയുണ്ട്​. ​സഹം ഗവൺമെന്റ് ഹോസ്പിറ്റലിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്ന്​ ഹിജാരിയിലെ സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/100789/a-native-of-thiruvananthapuram-passed-away-in-oman)