അബുദാബി : എസ്എസ്എൽസി പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്ക് മികച്ച വിജയം. 7 പരീക്ഷാ കേന്ദ്രങ്ങളിൽ 3 സ്കൂളുകൾക്കു 100 മേനി വിജയം. പരീക്ഷ എഴുതിയ 685 പേരിൽ 677 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. വിജയം 98.83%. മൊത്തം 94 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.
യുഎഇയിൽ ഏറ്റവും കൂടുതൽ പേർ (189) പരീക്ഷയെഴുതി, 100 ശതമാനം വിജയം നേടി അബുദാബി ദ് മോഡൽ പ്രൈവറ്റ് സ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു. 62 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിനും 100 ശതമാനം വിജയമുണ്ട്. ഇതിൽ 6 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഉണ്ട്.
ഫുജൈറ ഇന്ത്യൻ സ്കൂളിലും പരീക്ഷ എഴുതിയ 89 പേരും വിജയിച്ചു. 12 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ പരീക്ഷ എഴുതിയ 132ൽ 131 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. 9 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഉണ്ട്.
Schools Gulf shine brightly SSLC exams