റമദാൻ; നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 900 ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് വി​ല കു​റ​ച്ച് വാ​ണി​ജ്യ വ്യ​വ​സാ​യ മ​​ന്ത്രാ​ല​യം

റമദാൻ; നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 900 ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് വി​ല കു​റ​ച്ച് വാ​ണി​ജ്യ വ്യ​വ​സാ​യ മ​​ന്ത്രാ​ല​യം
Mar 14, 2023 08:02 AM | By Nourin Minara KM

ദോ​ഹ: വി​ശു​ദ്ധ റ​മ​ദാ​ന് മു​ന്നോ​ടി​യാ​യി നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 900 ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് വി​ല കു​റ​ച്ച് വാ​ണി​ജ്യ വ്യ​വ​സാ​യ മ​​ന്ത്രാ​ല​യം. രാ​ജ്യ​ത്തെ പ്ര​ധാ​ന വി​ൽ​പ​ന​കേ​ന്ദ്ര​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് നി​ത്യോ​പ​യോ​ഗ വ​സ്തു​ക്ക​ളു​ടെ വി​ല കു​റ​ച്ച​ത്.ഞാ​യ​റാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന രീ​തി​യി​ലാ​ണ് വി​ല​ക്കു​റ​വ് പ്ര​ഖ്യാ​പി​ച്ച​ത്.

റ​മ​ദാ​ൻ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ഈ ​ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല​ക്കു​റ​വ് തു​ട​രു​മെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. റ​മ​ദാ​നി​ൽ രാ​ജ്യ​ത്തെ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും കു​റ​ഞ്ഞ വി​ല​യി​ൽ അ​വ​ശ്യ​വ​സ്തു​ക്ക​ൾ ല​ഭ്യ​മാ​ക്കാ​നും ജീ​വി​ത​​ച്ചെ​ല​വ് കു​റ​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് മ​ന്ത്രാ​ല​യം ഇ​ട​പെ​ട​ലി​ലൂ​ടെ വി​ല​ക്കു​റ​വ് ന​ൽ​കു​ന്ന​ത്.

റ​മ​ദാ​നി​ൽ പൊ​തു​വെ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന്റെ അ​ള​വ് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യം​കൂ​ടി​യാ​ണ്. അ​രി, ധാ​ന്യ​ങ്ങ​ൾ, നൂ​ഡ്ൽ​സ്, പാ​ൽ, പാ​ലു​ൽ​പ​ന്ന​ങ്ങ​ൾ, കോ​ൺ, പാ​ച​ക എ​ണ്ണ​ക​ൾ, ബ​ട്ട​ർ, ചീ​സ്, ജ്യൂ​സ്, പ​ഞ്ച​സാ​ര, കാ​പ്പി, ചാ​യ, ഉ​പ്പ്, ഈ​ത്ത​പ്പ​ഴം, കു​ടി​വെ​ള്ളം, ടി​ഷ്യൂ പേ​പ്പ​ർ, പ​ച്ച​ക്ക​റി​ക​ൾ, മു​ട്ട, ഇ​റ​ച്ചി, ക്ലീ​നി​ങ് ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ 900 ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് വി​ല​ക്കു​റ​വി​ൽ ല​ഭ്യ​മാ​വു​ന്ന​ത്.

ഇ​വ​യു​ടെ പ​ട്ടി​ക മ​ന്ത്രാ​ല​യം പ്ര​സി​ദ്ധീ​ക​രി​ച്ചു. രാ​ജ്യ​ത്തെ പ്ര​മു​ഖ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളാ​യ ലു​ലു, അ​ൽ മീ​ര, സ​ഫാ​രി ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്, കാ​രി​ഫോ​ർ, അ​ൻ​സാ​ർ ഗാ​ല​റി, റ​വാ​ബി ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്, ഫാ​മി​ലി ഫു​ഡ്സെ​ന്റ​ർ, ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് വി​ല​കു​റ​ച്ച​ത്.

900 products reduced in price ahead of Ramadan

Next TV

Related Stories
#dohaexpo | ദോഹ എക്‌സ്‌പോയ്ക്ക് വന്‍ ജനപങ്കാളിത്തം

Nov 21, 2023 11:58 PM

#dohaexpo | ദോഹ എക്‌സ്‌പോയ്ക്ക് വന്‍ ജനപങ്കാളിത്തം

ദോഹ എക്‌സ്‌പോയ്ക്ക് തുടക്കം മുതല്‍ സന്ദര്‍ശകരുടെ വലിയ തിരക്കാണ്...

Read More >>
#BadmintonTournament | ബഹ്‌റൈൻ ഇന്റർനാഷണൽ സീരീസ് ബാഡ്മിന്റൺ ടൂർണമെന്റിന് നവംബർ 14ന്

Nov 3, 2023 11:20 PM

#BadmintonTournament | ബഹ്‌റൈൻ ഇന്റർനാഷണൽ സീരീസ് ബാഡ്മിന്റൺ ടൂർണമെന്റിന് നവംബർ 14ന്

BWF& ബാഡ്മിന്റൺ ഏഷ്യയുടെ അംഗീകാരത്തോടെ നവംബർ 14 മുതൽ 19 വരെ ഒരുക്കുന്ന ടൂർണമെന്റിൽ 26 വ്യത്യസ്‌ത രാജ്യങ്ങളിൽ നിന്നു0 200ലധികം അന്താരാഷ്ട്ര താരങ്ങൾ...

Read More >>
#FIFAWorldCup | 2034 ഫിഫ ലോകകപ്പിന് സൗദി ആതിഥ്യം വഹിച്ചേക്കും

Oct 31, 2023 05:00 PM

#FIFAWorldCup | 2034 ഫിഫ ലോകകപ്പിന് സൗദി ആതിഥ്യം വഹിച്ചേക്കും

ഏഷ്യ, ഓഷ്യാനിയ മേഖലയിൽനിന്ന് ടൂർണ​മെന്റ് നടത്തിപ്പിനുള്ള അപേക്ഷകൾ സ്വീകരിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31 ആയി ഫിഫ...

Read More >>
#Mahzooz | മഹ്സൂസിലൂടെ ഇന്ത്യൻ പ്രവാസിക്ക് സമ്മാനം ഒരു ലക്ഷം ദിര്‍ഹം

Oct 25, 2023 09:21 PM

#Mahzooz | മഹ്സൂസിലൂടെ ഇന്ത്യൻ പ്രവാസിക്ക് സമ്മാനം ഒരു ലക്ഷം ദിര്‍ഹം

ഒരു സ്വകാര്യ കമ്പനിയിൽ പ്രൊജക്റ്റ് കോര്‍ഡിനേറ്ററായി ജോലിനോക്കുന്നു. എല്ലാ മാസവും രണ്ട് തവണയെങ്കിലും മഹ്സൂസ് കളിക്കാറുണ്ടെന്ന് വിജയ്...

Read More >>
#AirIndiaExpress | ഓഫ് സീസണില്‍ അധിക ബാഗേജ് നിരക്കില്‍ വന്‍ ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്.

Oct 24, 2023 11:57 PM

#AirIndiaExpress | ഓഫ് സീസണില്‍ അധിക ബാഗേജ് നിരക്കില്‍ വന്‍ ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്.

15 കിലോ അധിക ബാഗേജിന് 10 ദിനാറാണ് ഈടാക്കുക. ഡിസംബര്‍ 11 വരെ യാത്ര ചെയ്യുന്നവര്‍ക്കും ടിക്കറ്റ് എടുക്കുന്നവര്‍ക്കും മാത്രമാണ് ഈ...

Read More >>
#Ardara | സൗദിയിലെ  ‘വാദി അബഹ’യിൽ ‘അർദാര’ എന്ന പേരിൽ പുതിയ കമ്പനി ആരംഭിച്ചു

Oct 19, 2023 11:14 PM

#Ardara | സൗദിയിലെ ‘വാദി അബഹ’യിൽ ‘അർദാര’ എന്ന പേരിൽ പുതിയ കമ്പനി ആരംഭിച്ചു

സൗദി കിരീടാവകാശിയും പൊതുനിക്ഷേപ നിധി ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാനാണ് കമ്പനിയുടെ പ്രഖ്യാപനം...

Read More >>
Top Stories