മസ്‍കത്ത് : ഒമാനില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ കുന്നംകുളം പോര്‍ക്കുളം മേപ്പാടത്ത് വീട്ടില്‍ സുബിന്‍ (26) ആണ് മരിച്ചത്. ഒമാനിലെ കാബൂറയിലെ വര്‍ക്ക് ഷോപ്പില്‍ പെയിന്റിങ് ജീവനക്കാരനായിരുന്ന സുബിന്‍ ഇരുപത് ദിവസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി സുബിനും സുഹൃത്ത് വിഷ്ണുവും സഞ്ചരിച്ചിരുന്ന ബൈക്കും എതിരെ വന്ന കാറുും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ഇരുവരെയും കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കവെയാണ് സുബിന്‍ മരണപ്പെട്ടത്.
Expatriate youth who came home for vacation died in a car accident