ദുബായ് : (gcc.truevisionnews.com) ദുബായിലെ മണിപ്പാൽ അക്കാദമി ഓഫ് ഹൈയർ എജ്യുക്കേഷൻ ക്യാംപസിന് സമീപമുള്ള ഒരു കെട്ടിടത്തിൽ അഗ്നിബാധയുണ്ടായി. പ്രധാന ക്യാംപസിൽ നിന്നു മാറിയുള്ള സ്ഥലത്തായിരുന്നു തീപിടിത്തമെന്ന് അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ ആർക്കും പരുക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പ്രാഥമിക വിവരം വ്യക്തമാക്കുന്നു. തീപിടിത്തമുണ്ടായ വിവരം അറിഞ്ഞയുടൻ അടിയന്തര സേവന വിഭാഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ചെറിയ തീപ്പിടിത്തമായിരുന്നുവെന്നും പ്രധാന ക്യാംപസിൽ നിന്ന് അകലെ മറ്റൊരു കെട്ടിടത്തിലാണ് സംഭവം നടന്നതെന്നും യൂണിവേഴ്സിറ്റിയിലെ ഒരു വക്താവ് പറഞ്ഞു.
ഇന്ത്യയിലെ മണിപ്പാൽ അക്കാദമി ഓഫ് ഹൈയർ എജ്യുക്കേഷൻ്റെ ഒരു ശാഖയായി 2000ലാണ് ദുബായിൽ ഈ ക്യാംപസ് ആരംഭിച്ചത്.
Fire breaks out near Manipal Academy campus Dubai