ബഹ്‌റൈൻ : പുതുപ്പണം ബഹ്‌റൈൻ പ്രവാസി കൂട്ടായ്മ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബഹ്‌റൈൻ ദാർ അൽ ഷിഫാ മെഡിക്കൽ സെന്ററിൽ വെച്ച് നടന്ന ക്യാമ്പിൽ ഇരുന്നൂരിൽപ്പരം ആളുകൾ പങ്കെടുത്തു. സാമൂഹിക പ്രവർത്തകൻ രാമത്ത് ഹരിദാസൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ ഭാരവാഹികൾ ജ്യോതിഷ് പണിക്കർ, രാജ ലക്ഷ്മി, ദാർ അൽ ഷിഫ ജനറൽ മാനേജർ അഹമ്മദ് സമീർ എന്നിവർ ആശംസകൾ അറിയിച്ചു.
രക്ഷാധികാരി അംഗം രഖിൽ രവീന്ദ്രൻ അധ്യക്ഷനായിരുന്നു. ചടങ്ങിൽ സെക്രട്ടറി തരുൺ കുമാർ വരും കാല ക്യാമ്പ് പ്രവർത്തന പദ്ധതികൾ വിശദീകരിച്ചു. പ്രസിഡണ്ട് സന്തോഷ് കുമാർ നന്ദിയും പറഞ്ഞു. എക്സി കമ്മിറ്റി അംഗങ്ങൾ അഖിലേഷ്, നസീർ, രാജീവൻ, മനോജ്,ആസിഫ്, ജെസ്ലു, രജിത്ത്. കൂട്ടായ്മ അംഗങ്ങളും നേതൃത്വം നൽകി.
Bahrain expatriate association organized a free medical camp