Mar 20, 2023 08:17 AM

ദോ​ഹ: ​​അ​തി​മ​നോ​ഹ​ര തീ​ര​പ്ര​ദേ​ശ​വും, ച​രി​ത്ര പാ​ര​മ്പ​ര്യ​വും, പ്ര​കൃ​തി സൗ​ന്ദ​ര്യ​വും ഒ​രു​ക്കി ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​ടും​ബ സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​കേ​ന്ദ്ര​മാ​കാ​ൻ ഖ​ത്ത​ർ ഒ​രു​ങ്ങു​ന്നു. മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ വി​നോ​ദ സ​ഞ്ചാ​ര മാ​തൃ​ക​ക​ൾ പി​ന്തു​ട​രു​ന്ന​തി​നു പ​ക​രം, സ്വ​ന്തം​പാ​ത​യി​ലൂ​ടെ കു​ടും​ബ സൗ​ഹൃ​ദ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി രാ​ജ്യ​ത്തെ മാ​റ്റു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ഖ​ത്ത​ർ എ​യ​ർ​വേ​യ്‌​സ് ഗ്രൂ​പ് സി.​ഇ.​ഒ​യും ഖ​ത്ത​ർ ടൂ​റി​സം ചെ​യ​ർ​മാ​നു​മാ​യ അ​ക്ബ​ർ അ​ൽ ബാ​കി​ർ പ​റ​ഞ്ഞു.

‘ഖ​ത്ത​റി​ന് സ്വ​ന്തം കാ​ഴ്ച​പ്പാ​ടു​ക​ളും പ​ദ്ധ​തി​ക​ളും സ്വ​ത്തു​ക്ക​ളും ഉ​ണ്ട്. മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ ടൂ​റി​സം സ​മീ​പ​നം ആ​വ​ർ​ത്തി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. 25ഉം 40​ഉം ദ​ശ​ല​ക്ഷം സ​ഞ്ചാ​രി​ക​ൾ വ​രു​ന്ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​ൻ ഞ​ങ്ങ​ൾ താ​ൽ​പ​ര്യ​പ്പെ​ടു​ന്നി​ല്ല. ചു​രു​ങ്ങി​യ ന​മ്പ​റു​ക​ളി​ൽ ഞ​ങ്ങ​ൾ സം​തൃ​പ്ത​രാ​വും. എ​ന്നാ​ൽ, രാ​ജ്യ​ത്തെ കു​ടും​ബ വി​നോ​ദ കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ക​യാ​ണ് ല​ക്ഷ്യം. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സു​ഖ​വും സു​ര​ക്ഷി​ത​ത്വ​വും വി​ശ്ര​മ​വും ഉ​റ​പ്പു ന​ൽ​കു​ക​യും ഹൃ​ദ്യ​മാ​യ അ​റ​ബ് ആ​തി​ഥ്യ​മ​ര്യാ​ദ​യി​ൽ സ്വീ​ക​രി​ക്കു​ക​യു​മാ​ണ് ല​ക്ഷ്യം’- റെ​ന്റ് റെ​ജി​സ് ദോ​ഹ​യി​ൽ സ​മാ​പി​ച്ച ഒ​മ്പ​താ​മ​ത് ഡെ​സ്റ്റി​നേ​ഷ​ൻ വെ​ഡി​ങ് പ്ലാ​നേ​ഴ്‌​സ് കോ​ൺ​ഗ്ര​സി​ൽ പ​​ങ്കെ​ടു​ത്ത് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഖ​ത്ത​ർ എ​യ​ർ​വേ​യ്‌​സ് ഗ്രൂ​പ് സി.​ഇ.​ഒ​യും ഖ​ത്ത​ർ ടൂ​റി​സം ചെ​യ​ർ​മാ​നു​മാ​യ അ​ക്ബ​ർ അ​ൽ ബാ​കി​ർസ​ന്ദ​ർ​ശ​ക​ന് അ​തി​ഥി അ​നു​ഭ​വം ന​ൽ​കു​ന്ന​താ​ണ് ഖ​ത്ത​റി​ന്റെ സ​വി​ശേ​ഷ​ത. ലോ​ക​ത്ത് മ​റ്റൊ​രി​ട​ത്തും ഇ​ത് സം​ഭ​വി​ക്കി​ല്ല -അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. രാ​ജ്യ​ത്തി​ന്റെ വാ​തി​ലു​ക​ൾ തു​റ​ന്നി​ടാ​ൻ പോ​കു​ക​യാ​ണ്. സ​ഞ്ചാ​രി​ക​ൾ​ക്ക് ഇ​വി​ടെ​യെ​ത്താ​ൻ വ​ലി​യ പ്രോ​ത്സാ​ഹ​നം ന​ൽ​കും. ആ​ളു​ക​ൾ​ക്ക് ഇ​നി​യും എ​ത്തി​പ്പെ​ടാ​നാ​കാ​ത്ത സ​മൃ​ദ്ധ​മാ​യ പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളാ​ണ് ഖ​ത്ത​റി​ലു​ള്ള​ത്.തി​മിം​ഗ​ല, സ്രാ​വു​ക​ളു​ടെ ലോ​ക​ത്തി​ലെ വ​ലി​യ ശേ​ഖ​ര​ങ്ങ​ളി​ലൊ​ന്ന് പു​റം​ക​ട​ലി​ലു​ണ്ട്. ക​ട​ലാ​മ​ക​ളെ വി​രി​യി​ക്കു​ന്ന ബീ​ച്ചു​ക​ളും മി​ക​ച്ച റി​സോ​ർ​ട്ടു​ക​ളും സ്വ​ന്ത​മാ​യു​ണ്ട്. കൈ​റ്റ് സ​ർ​ഫിം​ഗി​ന് അ​നു​യോ​ജ്യ സാ​ഹ​ച​ര്യ​മു​ള്ള ബീ​ച്ചു​ക​ളു​ണ്ട്.

10 മാ​സം തു​ട​ർ​ച്ച​യാ​യി സ്ഥി​ര​മാ​യി ഇ​വി​ടെ കാ​റ്റ് വീ​ശു​ന്നു. അ​തോ​ടൊ​പ്പം മി​ക​ച്ച ആ​രോ​ഗ്യ റി​സോ​ർ​ട്ടു​ക​ളി​ലൊ​ന്നാ​യ സു​ല​ൽ വെ​ൽ​ന​സ് റി​സോ​ർ​ട്ടും ഖ​ത്ത​റി​നു​ണ്ട് -ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ അ​തി​ഥി​ക​ൾ​ക്കു മു​മ്പാ​കെ ഖ​ത്ത​റി​ന്റെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ വി​ദൂ​ര റി​സോ​ർ​ട്ടു​ക​ളി​ലെ​ത്തി​ക്കു​ന്ന ജ​ല​വി​മാ​ന​ങ്ങ​ൾ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ഇ​പ്പോ​ൾ ഒ​ന്ന് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി​ട്ടു​ണ്ടെ​ന്നും മൂ​ന്ന് മാ​സ​ത്തി​ന​കം ര​ണ്ടാ​മ​ത്തേ​ത് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്നും അ​ക്ബ​ർ അ​ൽ ബാ​കി​ർ വെ​ളി​പ്പെ​ടു​ത്തി.

Qatar is poised to become a favorite destination for family tourists

Next TV

Top Stories










News Roundup