കുവൈത്ത് സിറ്റി: കുവൈത്തിൽ ഉല്ലാസയാത്രക്കിടെ ബോട്ട് മറിഞ്ഞ് മുങ്ങിമരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയി. പയ്യന്നൂർ സ്വദേശിയും കൊല്ലം അഷ്ടമുടിയിൽ താമസിച്ചുവരുന്നതുമായ സുകേഷ് (44), പത്തനംതിട്ട മാന്നാർ മോഴിശ്ശേരിൽ ജോസഫ് മത്തായി (30) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്.
സുകേഷിന്റെ മൃതദേഹം ഞായറാഴ്ച വൈകീട്ട് 6.30നുള്ള വിമാനത്തിൽ തിരുവനന്തപുരത്തേക്കും ജോസഫ് മത്തായിയുടെ മൃതദേഹം രാത്രി 12നുള്ള വിമാനത്തിൽ കൊച്ചിയിലേക്കും കൊണ്ടുപോയി. ഇരുവർക്കും ലുലു എക്സ്ചേഞ്ച് മാനേജ്മെന്റും ജീവനക്കാരും ആദരാഞ്ജലി അർപ്പിച്ചു.വെള്ളിയാഴ്ച രാത്രിയാണ് ഖൈറാന്‍ റിസോര്‍ട്ട് മേഖലയിൽ ഇവർ സഞ്ചരിച്ചിരുന്ന ചെറു ബോട്ട് അപകടത്തിൽപെട്ട് ഇരുവരും മുങ്ങിമരിച്ചത്.
ബോട്ട് കൃത്രിമ തടാകത്തിൽ മുങ്ങുകയായിരുന്നു. ഖൈറാനിൽ സുഹൃത്തുക്കളോടൊപ്പം ചെലവഴിക്കാൻ എത്തിയതായിരുന്നു ഇരുവരും. ലുലു എക്സ്ചേഞ്ച് കോർപറേറ്റ് മാനേജറായിരുന്നു സുകേഷ്. ജോസഫ് മത്തായി ലുലു എക്സ്ചേഞ്ച് അസിസ്റ്റന്റ് അക്കൗണ്ട്സ് മാനേജറായിരുന്നു.
The bodies of the Malayalis who drowned after the boat overturned should be brought home. Gone