ദോഹ: (gccnews.in) ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ലഗേജില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു. വിദേശത്തു നിന്ന് ഖത്തര്‍ തലസ്ഥാനത്തെത്തിയ യാത്രക്കാരനില്‍ സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ കകസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിൽ ആണ് കഞ്ചാവ് കണ്ടെടുത്തത്.
ലഗേജ് തുറന്ന് വിശദമായി പരിശോധിച്ചപ്പോള്‍ ഭദ്രമായി പൊതിഞ്ഞ മൂന്ന് പാക്കറ്റുകള്‍ കണ്ടെടുത്തു. ഇതിനുള്ളിലായിരുന്നു കഞ്ചാവ് ശേഖരം കണ്ടെത്തിയത്. പിടിച്ചെടുത്ത സാധനങ്ങളുടെ ചിത്രങ്ങള്‍ അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. ആകെ 10.466 കിലോഗ്രാം കഞ്ചാവാണ് ഇയാളുടെ ലഗേജിലുണ്ടായിരുന്നത്.
10 kg of ganja was seized from the luggage of the passenger who reached the airport in Doha