---
title: "പ്രവാസി മൃതദേഹം നാട്ടിലെത്തിക്കൽ 'എമർജൻസി റിപാട്രിയേഷൻ സ്കീം' കൂടുതൽ പേരിലേക്ക്​ സഹായം എത്തിക്കും -നോർക്ക സി.ഇ.ഒ"
english_title: "'Emergency Repatriation Scheme' will bring help to more people -Norka CEO"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/117785/emergency-repatriation-scheme-will-bring-help-to-more-people-norka-ceo"
published_at: "2023-05-28T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64738770cb188_norka_roots.jpg"
keywords: []
---

# പ്രവാസി മൃതദേഹം നാട്ടിലെത്തിക്കൽ 'എമർജൻസി റിപാട്രിയേഷൻ സ്കീം' കൂടുതൽ പേരിലേക്ക്​ സഹായം എത്തിക്കും -നോർക്ക സി.ഇ.ഒ

> **Lead Summary:** **ദുബൈ :** സ്പോൺസർമാർ പോലുമില്ലാത്ത നിർധനരായ പ്രവാസി മലയാളികളുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച എമർജൻസി റിപാട്രിയേഷൻ സ്കീം വഴി കൂടുതൽ പേർക്ക്​ സഹായം നൽകുമെന്ന്​ നോർക്ക റൂട്ട്​സ്​ ​സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി പറഞ്ഞു.

## Article Content

**ദുബൈ :** സ്പോൺസർമാർ പോലുമില്ലാത്ത നിർധനരായ പ്രവാസി മലയാളികളുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച എമർജൻസി റിപാട്രിയേഷൻ സ്കീം വഴി കൂടുതൽ പേർക്ക്​ സഹായം നൽകുമെന്ന്​ നോർക്ക റൂട്ട്​സ്​ ​സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി പറഞ്ഞു.

അടിയന്തര സാഹചര്യങ്ങളിൽ അർഹരായവർക്കാണ്​ ഈ സഹായം നൽകുന്നത്​. കഴിയുന്നത്ര വേഗത്തിൽ സഹായം നൽകും. ഈ സംവിധാനത്തെ കുറിച്ച് പലർക്കും അറിയില്ല.

പ്രവാസികളെ സഹായിക്കാൻ സംസ്ഥാന സർക്കാരും നോർക്കയും എപ്പോഴും മുൻകൈയെടുത്തിട്ടുണ്ട്​. ഈ പദ്ധികൾ പ്രവാസികളിലേക്ക്​ എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/117785/emergency-repatriation-scheme-will-bring-help-to-more-people-norka-ceo)