കുവൈത്തില്‍ ഒരു മാസം മുമ്പ് കാണാതായിരുന്ന സ്വദേശി യുവാവിന്റെ മൃതദേഹം കണ്ടെത്തി

കുവൈത്തില്‍ ഒരു മാസം മുമ്പ് കാണാതായിരുന്ന സ്വദേശി യുവാവിന്റെ മൃതദേഹം കണ്ടെത്തി
May 28, 2023 10:28 PM | By Vyshnavy Rajan

കുവൈത്ത് സിറ്റി : കുവൈത്തില്‍ ഒരു മാസം മുമ്പ് കാണാതായിരുന്ന സ്വദേശി യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഏപ്രില്‍ പകുതി മുതല്‍ കാണാതായ മുബാറക് അല്‍ റാഷിദിയുടെ മൃതദേഹമാണ് പടിഞ്ഞാറല്‍ സാല്‍മിയയില്‍ കണ്ടെത്തിയതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇയാളെ കാണാതായ സമയം മുതല്‍ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദ് അല്‍ അഹ്‍മദ് അല്‍ സബാഹിന്റെ നിര്‍ദേശ പ്രകാരം ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡയറക്ടറേറ്റ് വ്യാപകമായ തെരച്ചില്‍ തുടങ്ങിയിരുന്നു.

പബ്ലിക് സെക്യൂരിറ്റി, ട്രാഫിക്, സെന്‍ട്രല്‍ ഓപ്പറേഷന്‍സ്, പട്രോള്‍സ്, ഹെലികോപ്റ്റര്‍ തുടങ്ങിയ വിഭാഗങ്ങളിലെ നൂറ് കണക്കിന് ഉദ്യോഗസ്ഥരും നിരവധി സന്നദ്ധ പ്രവര്‍ത്തകരും തെരച്ചിലിന്റെ ഭാഗമായിരുന്നു.

ഒരു മാസത്തിന് ശേഷവും തുടര്‍ന്ന തെരച്ചിലിലാണ് കഴിഞ്ഞ ദിവസം ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. അല്‍ റാഷിദിയുടെ കുടുംബത്തോട് അനുശോചനം അറിയിച്ച ആഭ്യന്തര മന്ത്രാലയം, മരണ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുമെന്നും ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നു.

The body of a local youth who went missing a month ago was found in Kuwait

Next TV

Related Stories
വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

May 9, 2025 07:50 AM

വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ...

Read More >>
ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

May 8, 2025 10:27 PM

ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

May 8, 2025 08:12 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

പ്രവാസി മലയാളി ജിദ്ദയിൽ...

Read More >>
വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

May 8, 2025 05:26 PM

വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ എട്ടര കോടിയോളം രൂപ നേടി കാസർകോട് സ്വദേശി വേണുഗോപാൽ...

Read More >>
Top Stories

Entertainment News