ജിദ്ദയിലെ വ്യവസായി സീക്കോ ഹംസ നാട്ടിൽ അന്തരിച്ചു

ജിദ്ദയിലെ വ്യവസായി സീക്കോ ഹംസ നാട്ടിൽ അന്തരിച്ചു
May 30, 2023 05:59 PM | By Susmitha Surendran

ജിദ്ദ: ജിദ്ദയിലും നാട്ടിലും ബിസിനസുകാരനായ മലപ്പുറം കാളികാവ് അഞ്ചച്ചവിടി സ്വദേശി ഹംസ കണ്ടപ്പൻ എന്ന സീക്കോ ഹംസ (66) അന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജിദ്ദ സുലൈമാൻ ഫഖീഹ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹംസയെ തുടർചികിത്സക്കായി പ്രത്യേക എയർ ആംബുലൻസിൽ കഴിഞ്ഞയാഴ്ച കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.

46 വർഷം മുമ്പ് 20ാം വയസ്സിൽ ജിദ്ദയിലെത്തി സീക്കോ വാച്ച് കമ്പനിയില്‍ ജോലി തുടങ്ങിയ അദ്ദേഹം പിന്നീട് വ്യാപാര രംഗത്തേക്ക് തിരിയുകയായിരുന്നു. ജിദ്ദയിലെ ശിഫാ ബവാദി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ആയിരുന്നു.

നാട്ടിലും സൗദിയിലുമായി നിരവധി വ്യവസായ സംരംഭങ്ങൾ ഇദ്ദേഹത്തിന്റേതായുണ്ട്. ജീവകാരുണ്യ, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തും സജീവസാന്നിധ്യമായിരുന്ന സീക്കോ ഹംസ ജിദ്ദ നിലമ്പൂർ മണ്ഡലം കെ.എം.സി.സി ചെയർമാനും ജിദ്ദയിലെ നിലമ്പൂർ നഗരസഭ പരിധിക്ക് കീഴിലെ വിവിധ സംഘടനകളുടെ കൂട്ടായ്മയായ 'നിയോ'യുടെ മുഖ്യ രക്ഷാധികാരിയുമായിരുന്നു.

ചൊവ്വാഴ്ച രാത്രി 11 മണിയോടെ നിലമ്പൂർ മുക്കട്ട റെയിൽവേ സ്‌റ്റേഷന് അടുത്തുള്ള വസതിയിൽ എത്തിക്കുന്ന മൃതദേഹം ബുധനാഴ്ച രാവിലെ പത്തിന് ജന്മദേശമായ കാളികാവ് അഞ്ചച്ചവടി പള്ളിശേരി ജുമാമസ്ജിദിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Jeddah businessman Seiko Hamza passed away in Nadu

Next TV

Related Stories
വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

May 9, 2025 07:50 AM

വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ...

Read More >>
ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

May 8, 2025 10:27 PM

ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

May 8, 2025 08:12 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

പ്രവാസി മലയാളി ജിദ്ദയിൽ...

Read More >>
വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

May 8, 2025 05:26 PM

വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ എട്ടര കോടിയോളം രൂപ നേടി കാസർകോട് സ്വദേശി വേണുഗോപാൽ...

Read More >>
Top Stories










News Roundup






Entertainment News