അബൂദബി: ഭക്ഷ്യ സുരക്ഷാ നിയമം ലംഘിച്ച അല്‍ ഐനിലെ ഹോളോമീറ്റ് റസ്റ്റാറന്‍റ് അടച്ചുപൂട്ടി. പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുംവിധം നിയമം ലംഘിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് അബൂദബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അഡാഫ്‌സ) നടപടി സ്വീകരിച്ചത്.
എമിറേറ്റിലെ ഹോട്ടലുകളില്‍ ശുചിത്വം, ഭക്ഷണം തയാറാക്കുന്നതില്‍ മായം ചേര്‍ക്കുന്നത് തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തി സുരക്ഷ ഉറപ്പു വരുത്തുന്നുണ്ട്.
ഭക്ഷ്യ സുരക്ഷയും ശുചിത്വവും ഉറപ്പാക്കി മാത്രമേ പൂട്ടിയ റസ്റ്റാറന്‍റ് തുറക്കാന്‍ അനുമതി നല്‍കുകയുള്ളൂവെന്ന് അബൂദബി അഗ്രികള്‍ച്ചര്‍ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു.
പൊതുജന സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എമിറേറ്റിലെ ഭക്ഷണകേന്ദ്രങ്ങളില്‍ അതോറിറ്റി സ്ഥിരമായി പരിശോധനകള്‍ നടത്തുമെന്നും നിയമലംഘനങ്ങള്‍ കണ്ടാല്‍ 800555 എന്ന അബൂദബി സര്‍ക്കാറിന്‍റെ ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Holomeat restaurant in Al Ain has been shut down for violating the Food Safety Act.