---
title: "കുവൈറ്റിൽ പൂ​ട്ടി​പ്പോ​യ ക​മ്പ​നി​ക​ളി​ല്‍നി​ന്ന് പ്ര​വാ​സി​ക​ള്‍ക്ക് ഇ​ഖാ​മ മാ​റ്റാം"
english_title: "Expatriates can change Iqama from closed companies in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/118252/expatriates-can-change-iqama-from-closed-companies-in-kuwait"
published_at: "2023-05-30T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647620e041473_kuwait.jpg"
keywords: []
---

# കുവൈറ്റിൽ പൂ​ട്ടി​പ്പോ​യ ക​മ്പ​നി​ക​ളി​ല്‍നി​ന്ന് പ്ര​വാ​സി​ക​ള്‍ക്ക് ഇ​ഖാ​മ മാ​റ്റാം

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:[**[ ]പൂ​ട്ടി​പ്പോ​യ ക​മ്പ​നി​ക​ളി​ല്‍ നി​ന്ന് ത​ങ്ങ​ളു​ടെ ഇ​ഖാ​മ മാ​റ്റാ​ന്‍ പ്ര​വാ​സി​ക​ള്‍ക്ക് അ​വ​സ​ര​മൊ​രു​ങ്ങു​ന്നു. ഇ​തോ​ടെ ക​മ്പ​നി പൂ​ട്ടി​യ​തി​നാ​ൽ ഫ​യ​ലു​ക​ള്‍ അ​ട​ച്ചി​രി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്ക് കീ​ഴി​ലു​ള്ള പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ലേ​ക്ക് റ​സി​ഡ​ന്‍സി മാ​റ്റാ​ന്‍ ക​ഴി​യും. മാ​നു​ഷി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് മാ​ന്‍പ​വ​ര്‍ പ​ബ്ലി​ക്ക് അ​തോ​റി​റ്റി പു​തി​യ തീ​രു​മാ​നം. അ​തേ​സ​മ​യം, ഇ​ഖാ​മ ട്രാ​ൻ​സ്ഫ​ർ പ്ര​ക്രി​യ പ്ര​ത്യേ​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കും വ്യ​വ​സ്ഥ​ക​ൾ​ക്കും വി​ധേ​യ​മാ​യി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

## Article Content

**കു​വൈ​ത്ത് സി​റ്റി:[**[ ]പൂ​ട്ടി​പ്പോ​യ ക​മ്പ​നി​ക​ളി​ല്‍ നി​ന്ന് ത​ങ്ങ​ളു​ടെ ഇ​ഖാ​മ മാ​റ്റാ​ന്‍ പ്ര​വാ​സി​ക​ള്‍ക്ക് അ​വ​സ​ര​മൊ​രു​ങ്ങു​ന്നു. ഇ​തോ​ടെ ക​മ്പ​നി പൂ​ട്ടി​യ​തി​നാ​ൽ ഫ​യ​ലു​ക​ള്‍ അ​ട​ച്ചി​രി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്ക് കീ​ഴി​ലു​ള്ള പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ലേ​ക്ക് റ​സി​ഡ​ന്‍സി മാ​റ്റാ​ന്‍ ക​ഴി​യും. മാ​നു​ഷി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് മാ​ന്‍പ​വ​ര്‍ പ​ബ്ലി​ക്ക് അ​തോ​റി​റ്റി പു​തി​യ തീ​രു​മാ​നം. അ​തേ​സ​മ​യം, ഇ​ഖാ​മ ട്രാ​ൻ​സ്ഫ​ർ പ്ര​ക്രി​യ പ്ര​ത്യേ​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കും വ്യ​വ​സ്ഥ​ക​ൾ​ക്കും വി​ധേ​യ​മാ​യി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

പൂ​ട്ടി​പ്പോ​വു​ക​യോ സ​സ്പെ​ൻ​ഡ് ചെ​യ്ത​തോ ആ​യ ക​മ്പ​നി​യി​ൽ വ​ർ​ക്ക് പെ​ർ​മി​റ്റ് ന​ൽ​കി 12 മാ​സ​ത്തി​ൽ കൂ​ടു​ത​ൽ ക​ഴി​ഞ്ഞാ​ൽ തൊ​ഴി​ലാ​ളി​ക​ളെ മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ലേ​ക്ക് മാ​റ്റാ​ന്‍ അ​നു​വ​ദി​ക്കും. അ​തി​നി​ടെ ചെ​റു​കി​ട, ഇ​ട​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ഖാ​മ ട്രാ​ൻ​സ്ഫ​ർ പ്ര​ക്രി​യ​ക്ക് മി​നി​മം മൂ​ന്ന് വ​ർ​ഷ​മെ​ങ്കി​ലും ക​ഴി​ഞ്ഞി​രി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

> നൂ​റു​ക​ണ​ക്കി​ന് പ്ര​വാ​സി​ക​ള്‍ക്ക് കു​വൈ​ത്ത് മാ​ന്‍പ​വ​ര്‍ പ​ബ്ലി​ക്ക് അ​തോ​റി​റ്റി​യു​ടെ പു​തി​യ തീ​രു​മാ​നം ആ​ശ്വാ​സ​മാ​കും. 60 വ​യ​സ്സും അ​തി​ൽ കൂ​ടു​ത​ലു​മു​ള്ള ബി​രു​ദ​ധാ​രി​ക​ള​ല്ലാ​ത്ത പ്ര​വാ​സി​ക​ൾ​ക്ക് സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്ക് ഇ​ഖാ​മ മാ​റ്റാ​ൻ അ​നു​മ​തി ന​ൽ​കു​മെ​ന്ന് പ​ബ്ലി​ക്ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ഇ​ത്ത​ര​ക്കാ​ർ​ക്ക് നി​ബ​ന്ധ​ന​ക​ളോ​ടെ ഇ​ഖാ​മ മാ​റി രാ​ജ്യ​ത്ത് തു​ട​രാം.",

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/118252/expatriates-can-change-iqama-from-closed-companies-in-kuwait)