Featured

യുഎഇയില്‍ ജൂണ്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു

Life & Arabia |
May 31, 2023 08:25 PM

അബുദാബി: യുഎഇയില്‍ ജൂണ്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോള്‍ വിലയില്‍ എല്ലാ വിഭാഗങ്ങളിലും മേയ് മാസത്തെ വിലയെ അപേക്ഷിച്ച് 21 ഫില്‍സിന്റെ കുറവുണ്ടാകും. ഇതോടെ രാജ്യത്ത് കഴിഞ്ഞ നാല് മാസത്തെ ഏറ്റവും കുറഞ്ഞ ഇന്ധന വിലയായിരിക്കും പെട്രോളിനും ഡീസലിനും ജൂണ്‍ മാസത്തിലുണ്ടാവുക.

യുഎഇ ഇന്ധന വില നിര്‍ണയ കമ്മിറ്റി ബുധനാഴ്ച പുറത്തുവിട്ട അറിയിപ്പ് പ്രകാരം സൂപ്പര്‍ 98 പെട്രോളിന് ജൂണ്‍ മാസത്തില്‍ 2.95 ദിര്‍ഹമായിരിക്കും വില. ഇപ്പോള്‍ ഇത് 3.16 ദിര്‍ഹമാണ്. സ്‍പെഷ്യല്‍ 95 പെട്രോളിന്റെ വില 3.05 ദിര്‍ഹത്തില്‍ നിന്ന് 2.84 ദിര്‍ഹമായി കുറയും. ഇ-പ്ലസ് 91 പെട്രോളിന് ഇപ്പോഴുള്ള 2.97 ദിര്‍ഹത്തില്‍ നിന്ന് വില 2.76 ദിര്‍ഹമായിട്ടായിരിക്കും കുറയുക.

ഡീസല്‍ വിലയിലും കുറവുണ്ടാകും. മേയ് മാസത്തെ വിലയായ 2.91 ദിര്‍ഹത്തില്‍ നിന്ന് 2.68 ദിര്‍ഹമായിട്ടായിരിക്കും ഒരു ലിറ്റര്‍‍ ഡീസലിന്റെ വില കുറയുന്നത്. സൂപ്പര്‍ 98, സ്‍പെഷ്യല്‍ 95 പെട്രോള്‍ വിലകളില്‍ 6.6 ശതമാനത്തിന്റെയും ഇ-പ്ലസ് പെട്രോളിന്റെ വിലയില്‍ ഏഴ് ശതമാനത്തിന്റെയും കുറവുണ്ടാണ് ഇതോടെ ഉണ്ടാവുന്നത്.

2015 മുതലാണ് യുഎഇയില്‍ പെട്രോള്‍, ഡീസല്‍ വിലകളിലെ നിയന്ത്രണം എടുത്ത് കളഞ്ഞ് അന്താരാഷ്‍ട്ര വിപണിയിലെ എണ്ണവില അടിസ്ഥാനപ്പെടുത്തി വില നിശ്ചയിക്കാന്‍ ആരംഭിച്ചത്. .

Fuel prices announced in UAE for the month of June

Next TV

Top Stories