---
title: "യു.എ.ഇയിലെ അമുസ്​ലീം ആരാധനാലയങ്ങൾക്കായി പുതിയ നിർദേശങ്ങൾ പുറത്തിറക്കി"
english_title: "New guidelines for non-Muslim places of worship in the UAE have been released"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/118598/new-guidelines-for-non-muslim-places-of-worship-in-the-uae-have-been-released"
published_at: "2023-06-01T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6478323e47eca_MUSLIMLAW.jpg"
keywords: []
---

# യു.എ.ഇയിലെ അമുസ്​ലീം ആരാധനാലയങ്ങൾക്കായി പുതിയ നിർദേശങ്ങൾ പുറത്തിറക്കി

> **Lead Summary:** **ദുബൈ: **യു.എ.ഇയിലെ അമുസ്​ലീം ആരാധനാലയങ്ങൾക്കായി പുതിയ നിർദേശങ്ങൾ പുറത്തിറക്കി. ഫ്രീസോണിൽ ഉൾപെടെ ​പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾക്കായാണ്​ ഫെഡറൽ നാഷനൽ കൗൺസിൽ കരട്​ നിർദേശം പുറത്തിറക്കിയത്​.

## Article Content

**ദുബൈ: **യു.എ.ഇയിലെ അമുസ്​ലീം ആരാധനാലയങ്ങൾക്കായി പുതിയ നിർദേശങ്ങൾ പുറത്തിറക്കി. ഫ്രീസോണിൽ ഉൾപെടെ ​പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾക്കായാണ്​ ഫെഡറൽ നാഷനൽ കൗൺസിൽ കരട്​ നിർദേശം പുറത്തിറക്കിയത്​.

സമൂഹത്തിൽ സഹിഷ്ണുതയും സഹവർത്വിത്തവും ഉറപ്പിക്കുന്നതിന്‍റെ ഭാഗമായാണ്​ നിർദേശങ്ങളെന്ന്​ അധികൃതർ വ്യക്​തമാക്കി. മുസ്‌ലിം ഇതര വിഭാഗങ്ങളുടെ മതപരമായ പ്രവർത്തനങ്ങൾ, ആചാരങ്ങൾ എന്നിവ പരിശോധിക്കുന്നതിനും തരംതിരിക്കുന്നതിനുമായി കമ്മിറ്റി രൂപവത്​കരിക്കും.

ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ ശുപാർശകൾ പരിഗണിച്ച്​ സമിതിയുടെ ഘടന, പ്രവർത്തനം, ഉത്തരവാദിത്തങ്ങൾ എന്നിവയെക്കുറിച്ച് മന്ത്രിസഭ തീരുമാനിക്കും. ​ലൈസൻസ്​ നൽകിയ ആരാധനാലയങ്ങളെ കുറിച്ച്​ രേഖപ്പെടുത്താൻ രജിസ്ട്രി രൂപവത്​കരിക്കും. ഫ്രീ സോണിലെ പ്രാർഥന മുറിക്കും അനു​മതി തേടണം.

ആരാധനാലയങ്ങൾക്ക്​ യു.എ.ഇ ബാങ്ക്​ അക്കൗണ്ട്​ നിർബന്ധം. നിലവിലെ ആരാധനാ കേന്ദ്രങ്ങൾ ആറ്​ മാസത്തിനകം നിയമവിധേയമാക്കണം. നിയമം ലംഘിച്ചാൽ ലക്ഷം ദിർഹം മുതൽ 30 ലക്ഷം ദിർഹം വരെ പിഴയീടാക്കുമെന്നും നിർദേശത്തിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/118598/new-guidelines-for-non-muslim-places-of-worship-in-the-uae-have-been-released)