യു.​എ.​ഇ​യും തു​ർ​ക്കി​യ​യും ത​മ്മി​ൽ ഒ​പ്പു​വെ​ച്ച സെ​പ ക​രാ​റി​ന്​ അം​ഗീ​കാ​രം

യു.​എ.​ഇ​യും തു​ർ​ക്കി​യ​യും ത​മ്മി​ൽ ഒ​പ്പു​വെ​ച്ച സെ​പ ക​രാ​റി​ന്​ അം​ഗീ​കാ​രം
Jun 1, 2023 11:33 AM | By Nourin Minara KM

ദു​ബൈ: (gcc.truevisionnews.com)യു.​എ.​ഇ​യും തു​ർ​ക്കി​യ​യും ത​മ്മി​ൽ ഒ​പ്പു​വെ​ച്ച സ​മ​ഗ്ര സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്ത ക​രാ​റി​ന്​ (സെ​പ) ഇ​രു രാ​ജ്യ​ങ്ങ​ളും അം​ഗീ​കാ​രം ന​ൽ​കി. വി​ദേ​ശ വ്യാ​പാ​ര സ​ഹ​മ​ന്ത്രി ഡോ. ​താ​നി അ​ൽ സി​യൂ​ദി​യാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. അ​ഞ്ചു​വ​ർ​ഷ​ത്തി​ന​കം എ​ണ്ണ ഇ​ത​ര വ്യാ​പാ​രം 40 ശ​ത​കോ​ടി ഡോ​ള​റി​ൽ എ​ത്തി​ക്കു​ക എ​ന്ന​താ​ണ്​ ല​ക്ഷ്യം. നി​ല​വി​ൽ ഇ​ത്​ 18.9 ശ​ത​കോ​ടി ഡോ​ള​റാ​ണ്.

യു.​​എ.​​ഇ സെ​​പ ക​​രാ​​ർ ഒ​​പ്പു​​വെ​​ക്കു​​ന്ന നാ​​ലാ​​മ​​ത്തെ രാ​​ജ്യ​​മാ​​ണ്​ തു​​ർ​​ക്കി​​യ. ആ​​ദ്യം ഇ​​ന്ത്യ​​യു​​മാ​​യി ഒ​​പ്പു​​വെ​​ച്ച യു.​​എ.​​ഇ പി​​ന്നീ​​ട്​ ഇ​​സ്രാ​​യേ​​ൽ, ഇ​​ന്തോ​​നേ​​ഷ്യ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളു​​മാ​​യി ക​​രാ​​റി​​ലേ​​ർ​​പ്പെ​​ട്ടി​​രു​​ന്നു. യു.​​എ.​​ഇ പ്ര​​സി​​ഡ​​ന്‍റ്​ ശൈ​​ഖ്​ മു​​ഹ​​മ്മ​​ദ്​ ബി​​ൻ സാ​​യി​​ദ്​ ആ​​ൽ ന​​ഹ്​​​യാ​​നെ​​യും തു​​ർ​​ക്കി​​യ പ്ര​​സി​​ഡ​​ന്‍റ്​ റ​​ജ​​ബ്​ ത്വ​​യ്യി​​ബ്​ ഉ​​ർ​​ദു​​ഗാ​​നെ​​യും ഓ​​ൺ​​ലൈ​​നി​​ൽ സാ​​ക്ഷി​​യാ​​ക്കി​​യാ​​ണ്​ ക​​രാ​​റി​​ൽ ഒ​​പ്പു​​വെ​​ച്ച​​ത്. എ​​ണ്ണ​​യി​​ത​​ര വ്യാ​​പാ​​ര​​ത്തി​​ലെ വ​​ർ​​ധ​​ന​ ല​​ക്ഷ്യ​​മി​​ട്ടാ​​ണ്​ യു.​​എ.​​ഇ-​​തു​​ർ​​ക്കി​​യ ക​​രാ​​ർ.

82 ശ​​ത​​മാ​​നം സാ​​ധ​​ന​​ങ്ങ​​ളു​​ടെ​​യും ക​​സ്റ്റം​​സ്​ തീ​​രു​​വ​​യി​​ൽ കു​​റ​​വു​വ​​രു​​മെ​​ന്ന​​താ​​ണ്​ ക​​രാ​​റി​​ന്‍റെ പ്ര​​ത്യേ​​ക​​ത. ഇ​​തി​​ൽ 93 ശ​​ത​​മാ​​ന​​വും എ​​ണ്ണ​​യി​​ത​​ര മേ​​ഖ​​ല​​യി​​ലാ​​ണ്. ഇ​​തോ​​ടെ, ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളി​​ലെ​​യും ഇ​​റ​​ക്കു​​മ​​തി​​യും ക​​യ​​റ്റു​​മ​​തി​​യും വ​​ർ​​ധി​​ക്കും. യു.​​എ.​​ഇ​​യി​​ൽ നി​​ന്നു​​ള്ള ക​​യ​​റ്റു​​മ​​തി​​ക്കാ​​ർ​​ക്ക്​ തു​​ർ​​ക്കി​​യ​​യി​​ലേ​​ക്ക്​ കൂ​​ടു​​ത​​ൽ സാ​​ധ​​ന​​ങ്ങ​​ൾ കു​​റ​​ഞ്ഞ ചെ​​ല​​വി​​ൽ ഇ​​റ​​ക്കു​​മ​​തി ചെ​​യ്യാ​​ൻ ക​​ഴി​​യും. നി​​ർ​​മാ​​ണ മേ​​ഖ​​ല​​ക്കാ​​ണ്​ ഇ​​ത്​ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഉ​​പ​​കാ​​ര​​പ്പെ​​ടു​​ക. 2031ഓ​​ടെ 25,000 പു​​തി​​യ തൊ​​ഴി​​ൽ സൃ​​ഷ്ടി​​ക്കാ​​നും ല​​ക്ഷ്യ​​മി​​ടു​​ന്നു.

ക​​രാ​​ർ പ്രാ​​ബ​​ല്യ​​ത്തി​​ലാ​​യ​തോ​​ടെ യു.​​എ.​​ഇ​​യി​​ൽ​​നി​​ന്ന്​ തു​​ർ​​ക്കി​​യ​​യി​​ലേ​​ക്കു​​ള്ള ക​​യ​​റ്റു​​മ​​തി​​യി​​ൽ 21.7 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യു​​ണ്ടാ​​കു​​മെ​​ന്നാ​​ണ്​ ക​​രു​​തു​​ന്ന​​ത്. തു​​ർ​​ക്കി​​യ​​യി​​ലേ​​ക്കു​​ള്ള എ​​ണ്ണ​​യി​​ത​​ര ക​​യ​​റ്റു​​മ​​തി ക​​ഴി​​ഞ്ഞ വ​​ർ​​ഷം 5.6 ശ​​ത​​കോ​​ടി ഡോ​​ള​​റാ​​യി​​രു​​ന്നു. 2021നെ ​​​അ​​പേ​​ക്ഷി​​ച്ച്​ 109 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യാ​​ണ്​ ഇ​​ക്കാ​​ര്യ​​ത്തി​​ലു​​ണ്ടാ​​യ​​ത്. സെ​​പ യാ​​ഥാ​​ർ​​ഥ്യ​​മാ​​കു​​ന്ന​​തോ​​ടെ ഇ​​ത്​ ഇ​​നി​​യും കു​​തി​​ച്ചു​​യ​​രും. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ വ്യാ​പാ​ര​വും സൗ​ഹൃ​ദ​വും വ​ള​ർ​ത്താ​ൻ ഈ ​ക​രാ​ർ ഉ​പ​ക​രി​ക്കു​മെ​ന്ന്​ വി​ദേ​ശ വ്യാ​പാ​ര സ​ഹ​മ​ന്ത്രി ഡോ. ​താ​നി അ​ൽ സി​യൂ​ദി പ​റ​ഞ്ഞു.

Ratification of SEPA agreement signed between UAE and Turkey

Next TV

Related Stories
 #oman | തൊഴിൽ നിയമം ലംഘിച്ച പ്രവാസികൾ അറസ്റ്റിൽ

Sep 25, 2023 11:01 PM

#oman | തൊഴിൽ നിയമം ലംഘിച്ച പ്രവാസികൾ അറസ്റ്റിൽ

പരിശോധനയിൽ ഒമാൻ തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചവരാണ്...

Read More >>
#abudhabi | ദുബായ് സൗന്ദര്യവല്‍ക്കരണം; റൗണ്ട് എബൗട്ടുകളുടെ നവീകരണം പൂർത്തിയാക്കി

Sep 25, 2023 09:41 PM

#abudhabi | ദുബായ് സൗന്ദര്യവല്‍ക്കരണം; റൗണ്ട് എബൗട്ടുകളുടെ നവീകരണം പൂർത്തിയാക്കി

ദുബായ് മുന്‍സിപ്പാലിറ്റിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം...

Read More >>
#death | ഉംറ തീർത്ഥാടനത്തിനെത്തിയ ആലപ്പുഴ സ്വദേശി അന്തരിച്ചു

Sep 25, 2023 05:20 PM

#death | ഉംറ തീർത്ഥാടനത്തിനെത്തിയ ആലപ്പുഴ സ്വദേശി അന്തരിച്ചു

പട്ടണക്കാട് സമീർ മൻസിലിൽ താമസിക്കുന്ന ഹസ്സൻ മീരാൻ ആണ്...

Read More >>
#fire | യുഎഇയില്‍ ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം

Sep 25, 2023 04:29 PM

#fire | യുഎഇയില്‍ ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം

പുലര്‍ച്ചെ നാല് മണി കഴിഞ്ഞാണ് തീപിടത്തമുണ്ടായത്....

Read More >>
#kuwaitcity | അ​ന​ധി​കൃ​ത മ​ദ്യ​നി​ര്‍മാ​ണം;  അഞ്ച് പ്രവാസികൾ അറസ്റ്റിൽ

Sep 25, 2023 12:35 PM

#kuwaitcity | അ​ന​ധി​കൃ​ത മ​ദ്യ​നി​ര്‍മാ​ണം; അഞ്ച് പ്രവാസികൾ അറസ്റ്റിൽ

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​ര്‍ പൊ​ലീ​സ്...

Read More >>
#arrest | മുപ്പത് കിലോയിലേറെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച അഞ്ച് പ്രവാസികൾ പിടിയില്‍

Sep 24, 2023 09:57 PM

#arrest | മുപ്പത് കിലോയിലേറെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച അഞ്ച് പ്രവാസികൾ പിടിയില്‍

മുപ്പത് കിലോയിലധികം ക്രിസ്റ്റൽ നാർക്കോട്ടിക്‌സും മോർഫിനും കടത്തിയതിനാണു അഞ്ച് പേർ പിടിയിലായത്....

Read More >>
Top Stories