ഒമാനിൽ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ; ലഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

ഒമാനിൽ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ; ലഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്
Jun 1, 2023 11:44 AM | By Nourin Minara KM

മസ്കത്ത്​: (gcc.truevisionnews.com)തൊഴിൽ മന്ത്രാലയം എല്ലാ വർഷവും പ്രഖ്യാപിക്കാറുള്ള ഉച്ച വിശ്രമവേള വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഒമാൻ തൊഴിൽനിയമത്തിലെ ആർട്ടിക്ക്​ൾ 16 പ്രകാരമാണ്​ ജൂൺ മുതൽ ആഗസ്​റ്റുവ​രെയുള്ള കാലയളവിൽ പുറത്ത്​ ജോലിയെടുക്കുന്ന തൊഴിലാളികൾക്ക്​ വിശ്രമം നൽകുന്നത്​.

ഇതുപ്രകാരം പുറത്തുജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് ഉച്ചക്ക്​ 12.30മുൽ 3.30വരെയുള്ള സമയങ്ങളിൽ വിശ്രമം നൽകാൻ കമ്പനിയും തൊഴിൽ സ്ഥാപനങ്ങളും ബാധ്യസ്ഥാരാണ്​. തൊഴി​ലാളികളുടെ ആരോഗ്യ-തൊഴിൽ സുരക്ഷയും ​മറ്റും പരിഗണിച്ചാണ്​ അധികൃതർ മധ്യഹാന അവധി നൽകുന്നത്​. ഉച്ച വിശ്രമം നടപ്പിലാക്കാൻ തൊ​ഴിൽ സ്​ഥാപനങ്ങളു​ടെയും കമ്പനികളുടെ സഹകരണം ബന്ധപ്പെട്ടവർ നടത്തിയിട്ടുണ്ട്​.

അതേസമയം, ഇത്​ ലഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. 100 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയും ഒരു മാസത്തെ തടവുമാണ് നിയമ ലംഘകര്‍ക്കുള്ള ശിക്ഷ. അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകിളിൽ ഒന്ന്​ അനുഭവിക്കേണ്ടി വരും. തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി എല്ലാ നിർമാണ, തുറസ്സായ സ്ഥലങ്ങളിൽ ഉച്ചസമയങ്ങളിൽ ജോലി നിർത്തിവേക്കേണ്ടതാണെന്ന്​​ തൊഴിൽ മന്ത്രാലയത്തിലെ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് മേധാവി സക്കറിയ ഖമീസ് അൽ സാദി അറിയച്ചിട്ടുണ്ട്​.

എയർകണ്ടീഷൻ ചെയ്ത വിശ്രമകേന്ദ്രങ്ങൾ നൽകൽ, ശാരീരിക ബുദ്ധിമുട്ടുള്ള ജോലികൾ തണുപ്പുള്ള സമയങ്ങളിലേക്ക് പുനഃക്രമീകരിക്കൽ, ജീവനക്കാർ 45 മിനിറ്റ് ജോലി ചെയ്യുന്ന റൊട്ടേഷൻസംവിധാനം, തുടർന്ന് 15 മിനിറ്റ് ഇടവേള എന്നിവ ഉൾപ്പെടെയുള്ള ബദൽ മാർഗ്ഗങ്ങളും സ്വീകരിക്കാവുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇന്ധനസ്റ്റേഷനുകളിൽ ഉച്ച സമയത്ത് അത്യാവശ്യമല്ലാതെ ഇന്ധനം നിറക്കുന്നത്​ ഒഴിവാക്കാൻ കമ്യൂണിറ്റി ബോധവത്​കരണ കാമ്പയിനുകളും മന്ത്രാലയം സജീവമാക്കിയിട്ടുണ്ട്.

ഉച്ച സമയങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങൾ കണ്ടെത്തിയാൽ, തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 118ലെ വ്യവസ്ഥകൾ അനുസരിച്ച് മന്ത്രാലയം നിയമ നടപടികൾ സ്വീകരിക്കും. നിയമം പാലിക്കുന്നുണ്ടോ എന്ന്​ ടാസ്‌ക് ഫോഴ്‌സ് നിരീക്ഷിക്കും. കേസ് ആവർത്തിക്കുന്ന സാഹചര്യത്തിൽ ജുഡീഷ്യൽ അധികാരികൾക്ക് കൈമാറും. നിയമം പാലിക്കാത്ത സ്ഥാപനങ്ങളെക്കുറിച്ച്​ ഫോൺ വഴിയോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റുകൾ വഴിയോ അറിയിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.

ഉച്ച വിശ്രമ നിയമം നടപ്പിലാക്കേണ്ടതിന്‍റെ ആവശ്യകതയിലൂന്നി കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഗവർണറേറ്റുകളിൽ തൊഴിൽ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ ബോധവത്​കരണ കാമ്പയിനുകൾ നടപ്പാക്കിയിരുന്നു. വിവിധ ഭാഷകളിൽ തയാറാക്കിയ ലഘു​ലേഖകളും വിതരണം ചെയ്​തു. ചൂടുകാലത്ത് ആളുകൾ തണുത്ത വെള്ളത്തിൽ കുളിച്ച്​ ശരീരത്തിൽ ജലാംശം നിലനിർത്തണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക, ഇടക്കിടെ വെള്ളം കുടിക്കുക, അമിതമായ കഫീനും പഞ്ചസാരയും ഒഴിവാക്കുക, ലഘുവയ ഭക്ഷണം കഴിക്കുക എന്നിവ ചൂടുകാലത്ത്​ സ്വീകരിക്കാവുന്ന കാര്യങ്ങളണെന്ന്​ അധികൃതർ പറഞ്ഞു​. തലകറക്കം, ബലഹീനത, ഉത്കണ്ഠ, കടുത്ത ദാഹവും തലവേദന എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ, കഴിയുന്നത്ര വേഗം തണുത്ത സ്ഥലത്തേക്ക് മാറി നിങ്ങളുടെ താപനില പരിശാധിക്കണം.

റീഹൈഡ്രേറ്റ് ചെയ്യാൻ വെള്ളമോ പഴച്ചാറോ കുടിക്കണമെന്നും ലോകാരോഗ്യ സംഘടന നിർദ്ദേ​ശിച്ചു. ചൂടുള്ള സമയത്ത് മുറിയിലെ താപനില പകൽ സമയത്ത് 32 ഡിഗ്രി സെൽഷ്യസിലും രാത്രിയിൽ 24 ഡിഗ്രി സെൽഷ്യസിലും താഴെയായിരിക്കണം. 60 വയസ്സിനു മുകളിലുള്ളവർക്കും ശിശുക്കൾക്കും അല്ലെങ്കിൽ വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും ഇത് വളരെ പ്രധാനമാണെന്നും അധികൃതർ പറഞ്ഞു.

Noon law in force in Oman

Next TV

Related Stories
#death | പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

Jun 14, 2024 09:14 PM

#death | പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

പിതാവ്: മുഹമ്മദ്‌, മാതാവ്: സൈനബ, ഭാര്യ: സജ്‌ന. മൃതദേഹം നാട്ടിലേക്ക്​...

Read More >>
#Hajj | ഹജ്ജ്​ കർമങ്ങൾക്ക്​ തുടക്കം; വിശ്വമഹാ സംഗമത്തിനൊരുങ്ങി അറഫ

Jun 14, 2024 08:00 PM

#Hajj | ഹജ്ജ്​ കർമങ്ങൾക്ക്​ തുടക്കം; വിശ്വമഹാ സംഗമത്തിനൊരുങ്ങി അറഫ

ഇത്തവണ ഹജ്ജ് കമ്മിറ്റിക്ക്​ കീഴിലെത്തിയവരിൽ 53,000 തീർഥാടകർക്ക്​ മെട്രോ ട്രെയിൻ...

Read More >>
#death | ഹൃദയാഘാതം: പ്രവാസി മലയാളി റിയാദിൽ മരിച്ചു

Jun 14, 2024 06:43 PM

#death | ഹൃദയാഘാതം: പ്രവാസി മലയാളി റിയാദിൽ മരിച്ചു

റിയാദിലെ അൽയാസ്മിൻ ഡിസ്​ട്രിക്​റ്റിൽ ഹൗസ് ഡ്രൈവറായി ജോലി...

Read More >>
#KuwaitBuildingFire | കുവൈത്ത് ദുരന്തം; സഹായഹസ്തം നീട്ടി മുന്നില്‍ നിന്ന് നയിച്ചത് മലയാളികളുള്‍പ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകര്‍

Jun 14, 2024 04:39 PM

#KuwaitBuildingFire | കുവൈത്ത് ദുരന്തം; സഹായഹസ്തം നീട്ടി മുന്നില്‍ നിന്ന് നയിച്ചത് മലയാളികളുള്‍പ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകര്‍

കുവൈറ്റിലെ എല്ലാ മലയാളി കൂട്ടായ്മകളും ഒരുമിച്ചാണ് ദുരന്തഭൂമിയില്‍ സേവന...

Read More >>
#Manamafire | മനാമ മാര്‍ക്കറ്റിലുണ്ടായ തീപിടിത്തം; മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി

Jun 14, 2024 02:06 PM

#Manamafire | മനാമ മാര്‍ക്കറ്റിലുണ്ടായ തീപിടിത്തം; മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി

തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം...

Read More >>
Top Stories