ദോഹ: (gcc.truevisionnews.com)ഖത്തറിലെ ജൂൺ മാസത്തിലെ ഇന്ധന വില നിരക്ക് പ്രഖ്യാപിച്ച് ഖത്തർ എനർജി. പെട്രോളിനും ഡീസലിനും മേയ് മാസത്തിലെ അതേ നിരക്കുതന്നെ തുടരും. പ്രീമിയം പെട്രോളിന് 1.95 റിയാലും സൂപ്പർ ഗ്രേഡ് പെട്രോളിന് 2.10റിയാലുമാണ് നിരക്ക്. ഡീസൽ ലിറ്ററിന് 2.05 റിയാലുമാണ് നിരക്ക്.
2022 ജൂലൈ മുതൽ ഡീസിലിനും സൂപ്പർ ഗ്രേഡ് പെട്രോളിനും ഒരേ വിലയാണ് രാജ്യത്ത് ഈടാക്കുന്നത്. പ്രീമിയം പെട്രോളിന് മാർച്ചിൽ രണ്ട് റിയാൽ ആയെങ്കിലും ഏപ്രിലിൽ അഞ്ചു ദിർഹം കുറഞ്ഞ് 1.95ൽ എത്തി. അതുതന്നെയാണ് ഇനി ജൂണിലും ഈടാക്കുന്നത്.
Qatar Energy has announced the fuel price for the month of June