പെരുന്നാൾ ദിനം ആഘോഷപൂർണമാക്കാൻ വസ്ത്ര വിതരണവുമായി കെ.ആർ.സി.എസ്

പെരുന്നാൾ ദിനം ആഘോഷപൂർണമാക്കാൻ വസ്ത്ര വിതരണവുമായി കെ.ആർ.സി.എസ്
Jun 2, 2023 01:59 PM | By Nourin Minara KM

കുവൈത്ത് സിറ്റി: (gcc.truevisionnews.com)പെരുന്നാൾ ദിനം ആഘോഷപൂർണമാക്കാൻ വസ്ത്ര വിതരണവുമായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്). 4,000 കുടുംബങ്ങൾക്ക് ഈദ് വസ്ത്രങ്ങൾ വിതരണം ചെയ്യുമെന്ന് സംഘടന അറിയിച്ചു.

പരിമിത വരുമാനമുള്ള കുടുംബങ്ങൾക്ക് സഹായം നൽകുന്നതിനും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായുള്ള പദ്ധതികളിലൊന്നാണ് പെരുന്നാൾ വസ്ത്ര വിതരണമെന്ന് കെ.ആർ.സി.എസ് ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ അൻവർ അൽ ഹസാവി പറഞ്ഞു.

കുടുംബങ്ങൾക്ക് മതപരവും ദേശീയവുമായ അവസരങ്ങളിൽ സന്തോഷത്തോടെ പങ്കെടുക്കാൻ ഇത്തരം മാനുഷിക സഹായവും ആരോഗ്യ സംരക്ഷണവും നൽകുന്നതിന് കെ.ആർ.സി.എസിനുള്ള താൽപ്പര്യം അൽ ഹസാവി വ്യക്തമാക്കി.വിധവകൾ, അനാഥർ, വിവാഹമോചിതർ, വയോധികർ, പരിമിതമായ വരുമാനമുള്ളവർ, രോഗികൾ, ഭിന്നശേഷിക്കാർ എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.

ഇതുവഴി രാജ്യത്ത് പ്രത്യേക ആവശ്യമുള്ള എല്ലാവരെയും പിന്തുണക്കുകയും സാമൂഹിക വികസനവും സഹകരണവും ഉറപ്പാക്കുകയും ചെയ്യുന്നു. എല്ലാ കുടുംബാംഗങ്ങൾക്കും വസ്ത്രങ്ങൾ, ഷൂസ്, ആക്സസറികൾ, വീട്ടുപകരണങ്ങൾ എന്നിവ സഹായത്തിൽ ഉൾപ്പെടുന്നു. എല്ലാ ഉൽപ്പന്നങ്ങളും പുതിയതും ഉപയോഗിക്കാത്തതുമാണെന്ന് അൻവർ അൽ ഹസാവി പറഞ്ഞു.

KRCS distributes clothes to make the festive day festive

Next TV

Related Stories
പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ പ​രി​ശോ​ധ​ന; കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു

May 9, 2025 09:26 AM

പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ പ​രി​ശോ​ധ​ന; കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു

സൗ​ദി​യി​ലെ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ...

Read More >>
പ്രവാസികൾക്ക് ഇരുട്ടടി, ബാങ്കിങ് മേഖലയിൽ സ്വദേശിവൽക്കരണവുമായി യുഎഇ; 1700 സ്വദേശികൾക്ക് നിയമനം നൽകും

Apr 27, 2025 08:04 PM

പ്രവാസികൾക്ക് ഇരുട്ടടി, ബാങ്കിങ് മേഖലയിൽ സ്വദേശിവൽക്കരണവുമായി യുഎഇ; 1700 സ്വദേശികൾക്ക് നിയമനം നൽകും

രാജ്യത്ത് രണ്ടു വർഷത്തിനുള്ളിൽ 1700 സ്വദേശികൾക്ക് ബാങ്കിങ് മേഖലയിൽ...

Read More >>
Top Stories