---
title: "സോഷ്യല്‍ മീഡിയ ഉപയോഗിച്ച് അനാശാസ്യ പ്രവര്‍ത്തനം; നാല് പേര്‍ അറസ്റ്റില്‍"
english_title: "Unethical activity using social media; Four people were arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/118995/unethical-activity-using-social-media-four-people-were-arrested"
published_at: "2023-06-02T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6479ce5b2c316_Untitled-1_copy.jpg"
keywords: []
---

# സോഷ്യല്‍ മീഡിയ ഉപയോഗിച്ച് അനാശാസ്യ പ്രവര്‍ത്തനം; നാല് പേര്‍ അറസ്റ്റില്‍

> **Lead Summary:** **കുവൈത്ത് സിറ്റി :** സോഷ്യല്‍ മീഡിയ ഉപയോഗിച്ച് പൊതു ധാര്‍മ്മികത നിയമങ്ങള്‍ ലംഘിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് നാല് പേര്‍ അറസ്റ്റില്‍.

## Article Content

**കുവൈത്ത് സിറ്റി :** സോഷ്യല്‍ മീഡിയ ഉപയോഗിച്ച് പൊതു ധാര്‍മ്മികത നിയമങ്ങള്‍ ലംഘിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് നാല് പേര്‍ അറസ്റ്റില്‍.

സോഷ്യല്‍ മീഡിയയിലെ വിവിധ അക്കൗണ്ടുകള്‍ വഴിയാണ് ഇവര്‍ ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്.

അറസ്റ്റിലായവരെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു.

കൂടാതെ, വിവിധ പ്രദേശങ്ങളിലെ അപ്പാര്‍ട്ട്മെന്‍റുകളില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 27 പെണ്‍കുട്ടികളെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ഇവരെയും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/118995/unethical-activity-using-social-media-four-people-were-arrested)