Featured

എ​ണ്ണ ഉ​ൽ​പാ​ദ​നം വെട്ടിക്കുറച്ച് ഒമാൻ; എണ്ണവിലയിൽ വർധനവ്

News |
Jun 6, 2023 01:24 PM

മ​സ്ക​ത്ത്: (gcc.truevisionnews.com) എ​ണ്ണ ഉ​ൽ​പാ​ദ​നം വെ​ട്ടി​ക്കു​റ​ക്കാ​ൻ ഒ​മാ​ൻ ഊ​ർ​ജ ധാ​തു മ​ന്ത്രാ​ല​യം സ്വ​മേ​ധ​യാ തീ​രു​മാ​നി​ച്ചു. അ​ടു​ത്ത വ​ർ​ഷം ഡി​സം​ബ​ർ അ​വ​സാ​നം​വ​രെ പ്ര​തി​ദി​നം 40,000 ബാ​ര​ൽ എ​ണ്ണ​യു​ടെ ഉ​ൽ​പാ​ദ​ന​മാ​ണ് കു​റ​ക്കു​ക. ഒ​പെ​ക് അം​ഗ രാ​ജ്യ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​ക്കാ​ണ് ഉ​ൽ​പാ​ദ​നം വെ​ട്ടി​ക്കു​റ​ക്കു​ന്ന​ത്.

ഇ​തോ​ടെ ഒ​മാ​ൻ എ​ണ്ണ​വി​ല​യും ഉ​യ​ർ​ന്നു. ഒ​റ്റ ദി​വ​സം​കൊ​ണ്ട് ഒ​മാ​ൻ എ​ണ്ണ​ക്ക് ബാ​ര​ലി​ന് 3.25 ഡോ​ള​റാ​ണ് വ​ർ​ധി​ച്ച​ത്. എ​ണ്ണ​വി​ല തി​ങ്ക​ളാ​ഴ്ച ബാ​ര​ലി​ന് 76.51 ഡോ​ള​റി​ലെ​ത്തി. ബാ​ര​ലി​ന് 73.26 ഡോ​ള​റാ​യി​രു​ന്നു വെ​ള്ളി​യാ​ഴ്ച​ത്തെ വി​ല. ഉ​ൽ​പാ​ദ​നം കു​റ​ക്കു​ന്ന​ത് ആ​ഗോ​ള മാ​ർ​ക്ക​റ്റി​ൽ എ​ണ്ണ ക​മ്മി​യു​ണ്ടാ​കാ​ൻ കാ​ര​ണ​മാ​വും. എ​ണ്ണ ഉ​ൽ​പാ​ദ​നം കു​റ​യു​ന്ന​തോ​ടെ ജൂ​ലൈ മു​ത​ൽ എ​ണ്ണ​വി​ല വ​ർ​ധി​ക്കും.

ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ എ​ണ്ണ​വി​ല ബാ​ര​ലി​ന് 100 ഡോ​ള​റി​ലെ​ത്തു​മെ​ന്നും ക​രു​തു​ന്നു. ഒ​പെ​കി​ന്റെ 35ാമ​ത് സ​മ്മേ​ള​നം എ​ണ്ണ ഉ​ൽ​പാ​ദ​നം കു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. സൗ​ദി അ​റേ​ബ്യ, കു​വൈ​ത്ത്, അ​ൽ​ജീ​രി​യ, റ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളും നി​ല​വി​ൽ ഉ​ൽ​പാ​ദ​നം സ്വ​മേ​ധ​യാ കു​റ​ച്ചി​ട്ടു​ണ്ട്.നി​ല​വി​ൽ കൂ​ടു​ത​ൽ എ​ണ്ണ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ചൈ​ന​യാ​ണ്. റ​ഷ്യ, ഇ​റാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​ടെ എ​ണ്ണ ഉ​ൽ​പാ​ദ​നം മാ​ർ​ക്ക​റ്റി​ൽ തി​ക​യി​ല്ല.

അ​തി​നാ​ൽ ഈ ​വ​ർ​ഷം ര​ണ്ടാം പ​കു​തി മു​ത​ൽ​ത​ന്നെ 96 ഡോ​ള​റി​ലെ​ത്തു​മെ​ന്നാ​ണ് സാ​മ്പ​ത്തി​ക വി​ദ​ഗ്​​ധ​ർ വി​ല​യി​രു​ത്തു​ന്ന​ത്. ഉ​ൽ​പാ​ദ​നം കു​റ​ക്കു​ന്ന​ത് എ​ണ്ണ​വി​ല വ​ർ​ധി​ക്കാ​നും അ​തു​വ​ഴി ഉ​ൽ​പാ​ദ​ന രാ​ജ്യ​ങ്ങ​ൾ​ക്ക് അ​നു​ഗ്ര​ഹ​മാ​വു​ക​യും ചെ​യ്യും. അ​ത്ത​രം രാ​ജ്യ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക പു​രോ​ഗ​തി​ക്ക് വി​ല വ​ർ​ധ​ന സ​ഹാ​യ​ക​മാ​വും. എ​ന്നാ​ൽ, എ​ണ്ണ​വി​ല വ​ർ​ധി​ക്കു​ന്ന​ത് ഉ​പ​ഭോ​ഗ രാ​ജ്യ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക മേ​ഖ​ല​യെ ത​ക​രാ​റി​ലാ​ക്കും. ഇ​ത്ത​രം രാ​ജ്യ​ങ്ങ​ളി​ൽ സാ​മ്പ​ത്തി​ക മാ​ന്ദ്യം അ​ട​ക്ക​മു​ള്ള പ്ര​തി​സ​ന്ധി​ക​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യും സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​.

Oman cuts oil production; Increase in oil prices

Next TV

Top Stories










News Roundup