മക്ക : സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജ് നിർവഹിക്കാനെത്തിയ കോഴിക്കോട് കുന്ദമംഗലം സ്വദേശി ഉണ്ടോടിയിൽ അന്ത്രുമാൻ കോയാമു (70) മക്കയിൽ മരിച്ചു.
ഞായറാഴ്ച്ച രാവിലെ കരിപ്പൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനത്തിൽ ഭാര്യ സുബൈദയോടൊപ്പം ഹജ്ജിനെത്തിയതായിരുന്നു ഇദ്ദേഹം.
ജിദ്ദയിൽ വിമാനമിറങ്ങി ബസ് മാർഗം മക്കയിലെ താമസ സ്ഥലത്ത് എത്തിയ ഉടനെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് മക്കയിലുള്ള ഇന്ത്യൻ ഹജ്ജ് മിഷൻ ക്ലിനിക്കിൽ ചികിത്സയിലായിരുന്നു.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു. അസീസിയയിലെ 305ാം നമ്പർ കെട്ടിടത്തിലായിരുന്നു ഇദ്ദേഹത്തിന്റെ താമസസൗകര്യം ഒരുക്കിയിരുന്നത്.
മരണാനന്തര നടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂർ നേതൃത്വം നൽകുന്നു.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയവരിൽ ആദ്യത്തെ മരണമാണിത്. സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയവരിൽ രണ്ട് പേർ കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചിരുന്നു.
A native of Kozhikode who had performed Hajj died in Makkah