---
title: "യുഎഇയിൽ ബലിപെരുന്നാൾ 28ന് ആകാൻ സാധ്യത "
english_title: "Eid al-Adha is likely to be on 28th in UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/120230/eid-al-adha-is-likely-to-be-on-28th-in-uae"
published_at: "2023-06-06T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647f372cca46e_perunnal.jpg"
keywords: []
---

# യുഎഇയിൽ ബലിപെരുന്നാൾ 28ന് ആകാൻ സാധ്യത 

> **Lead Summary:** **അബുദാബി : **യുഎഇയിൽ ബലിപെരുന്നാൾ (ഈദുൽ അദ്ഹ) 28ന് ആകാൻ സാധ്യതയെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ.

## Article Content

**അബുദാബി : **യുഎഇയിൽ ബലിപെരുന്നാൾ (ഈദുൽ അദ്ഹ) 28ന് ആകാൻ സാധ്യതയെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ.

ഇതനുസരിച്ച് 27നായിരിക്കും അറഫ ദിനം. യുഎഇയിൽ സർക്കാർ സ്ഥാപനങ്ങൾക്ക് 27 മുതൽ 4 ദിവസം അവധി ലഭിക്കും. ശനി, ഞായർ വാരാന്ത്യ അവധി കൂടി കണക്കിലെടുത്താൽ തുടർച്ചയായി 6 ദിവസം കിട്ടും.

ശനിയാഴ്ച പ്രവൃത്തി ദിനമുള്ളവരാണെങ്കിൽ അവധി കഴിഞ്ഞ് ജൂലൈ ഒന്നിനു ജോലിക്ക് ഹാജരാകേണ്ടിവരും.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ യുഎഇയിൽ മധ്യവേനൽ അവധി ആരംഭിക്കുന്നതിനാൽ നാട്ടിലേക്കു പോകുന്ന കുടുംബങ്ങൾക്ക് ഈദ് അവധി കൂടി പ്രയോജനപ്പെടുത്തി ഒരാഴ്ച നേരത്തെ പോകാനാകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/120230/eid-al-adha-is-likely-to-be-on-28th-in-uae)