---
title: "ഡോ. അന്‍വറുദ്ദീന്‍ ജിദ്ദയിൽ അന്തരിച്ചു"
english_title: "Dr. Anwaruddin died in Jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/120470/dr-anwaruddin-died-in-jeddah"
published_at: "2023-06-07T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648072cb91926_death.jpg"
keywords: []
---

# ഡോ. അന്‍വറുദ്ദീന്‍ ജിദ്ദയിൽ അന്തരിച്ചു

> **Lead Summary:** **ജിദ്ദ:** രണ്ടര പതിറ്റാണ്ട് കാലം ജിദ്ദ ശറഫിയ്യയിലെ അല്‍ റയാന്‍ പോളിക്ലിനിക്കില്‍ ജനറല്‍ ഫിസിഷ്യനായി സേവനമനുഷ്ഠിച്ചു വന്നിരുന്ന ഡോ. അന്‍വറുദ്ദീന്‍ അന്തരിച്ചു.

## Article Content

**ജിദ്ദ:** രണ്ടര പതിറ്റാണ്ട് കാലം ജിദ്ദ ശറഫിയ്യയിലെ അല്‍ റയാന്‍ പോളിക്ലിനിക്കില്‍ ജനറല്‍ ഫിസിഷ്യനായി സേവനമനുഷ്ഠിച്ചു വന്നിരുന്ന ഡോ. അന്‍വറുദ്ദീന്‍ അന്തരിച്ചു.

ഹൈദരബാദ് സ്വദേശിയായിരുന്നു. ബ്ലഡ് ഷുഗർ കൂടിയതും പ്രഷർ കുറഞ്ഞതും കാരണം കുറച്ചു ദിവസങ്ങളായി ജിദ്ദയിലെ സൗദി ജര്‍മന്‍ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് ഇദ്ദേഹം മരിച്ചത്.

ഭാര്യ: അസ്ഫിയ. മക്കള്‍: നസീറുദ്ധീന്‍ (ദമ്മാം), ഇമാദുദ്ദീന്‍ (ഹൈദരാബാദ്), നാസിഹ മഹമൂദ്. നടപടികൾ പൂർത്തിയാക്കി ബുധനാഴ്ച അസർ നമസ്‌കാരാനന്തരം റുവൈസ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

മരണാന്തര നിയമ നടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി നേതാക്കളായ സുബൈർ വട്ടോളി, സലീം പാറക്കോടൻ, തനിമ പ്രവർത്തകൻ യൂസുഫ് ഹാജി എന്നിവർ രംഗത്തുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/120470/dr-anwaruddin-died-in-jeddah)