കുവൈത്ത് സിറ്റി: ജനറൽ ഡിപ്പാർട്മെന്റ് ഓഫ് നാർകോട്ടിക് കൺട്രോൾ നടത്തിയ പരിശോധനയിൽ മയക്കുമരുന്നുമായി നാലുപേരെ അറസ്റ്റു ചെയ്തു.
ആറു കിലോഗ്രാം കഞ്ചാവും ഹെറോയിനും പണവും ഇവരിൽ നിന്ന് കണ്ടെത്തി. ചോദ്യംചെയ്യലിൽ മയക്കുമരുന്ന് വിൽപന സംഘത്തിലെ അംഗങ്ങളാണ് തങ്ങളെന്ന് പ്രതികൾ സമ്മതിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.
പിടിച്ചെടുത്ത മയക്കുമരുന്നും പ്രതികളെയും ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
Four arrested with drugs