Dec 21, 2024 07:58 PM

അബുദാബി: യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു. മാവനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്.

ജനുവരി 1 ബുധനാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധിയാണ് ലഭിക്കുക.

യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ജനുവരി ഒന്നിന് അവധി ആയിരിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്‍റ് ഹ്യൂമന്‍ റിസോഴ്സസ് പ്രഖ്യാപിച്ചിരുന്നു.

അടുത്ത വര്‍ഷത്തെ ആദ്യ അവധിയാണിത്. അടുത്ത വര്‍ഷം യുഎഇ നിവാസികള്‍ക്ക് 13 പൊതു അവധി ദിവസങ്ങളാണ് ലഭിക്കുക.

#uae #announced #paid #holiday #newyear

Next TV

Top Stories










News Roundup