#saudiarabia | അൽ ഖുറയാത്തിൽ താപനില മൈനസ് ഒന്ന്; അതിശൈത്യത്തിന്‍റെ പിടിയിലേക്ക് സൗദി അറേബ്യ

#saudiarabia | അൽ ഖുറയാത്തിൽ താപനില മൈനസ് ഒന്ന്; അതിശൈത്യത്തിന്‍റെ പിടിയിലേക്ക് സൗദി അറേബ്യ
Dec 21, 2024 08:10 PM | By Athira V

റിയാദ്: സൗദി അറേബ്യ കൊടും ശൈത്യത്തിലേക്ക് നീങ്ങുന്നു. അന്തരീക്ഷ താപനില ഗണ്യമായി കുറഞ്ഞ് മിക്ക പ്രദേശങ്ങളും ശൈത്യത്തിന്‍റെ പിടിയിലായി.

വടക്കുപടിഞ്ഞാറൻ മേഖലയിലെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞു വീഴ്ചയുമുണ്ടാകുന്നുണ്ട്. അൽ ജൗഫ് മേഖലയിലെ അൽ ഖുറയാത്തിൽ ഏറ്റവും ഒടുവിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില മൈനസ് വൺ ഡിഗ്രിയാണ്.

സമീപ മേഖലകളായ തുറൈഫിൽ പൂജ്യവും റഫയിൽ ഒന്നും അറാറിലും അൽ ഖൈസൂമയിലും മൂന്നും ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. സകാക്കയിലും ഹാഇലിലും നാലും തബൂക്കിൽ അഞ്ചും ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.

തബൂക്കിലെ ജബൽ അല്ലൗസ്, അൽ ഉഖ്‌ലാൻ, അൽ ദഹർ തുടങ്ങിയ മലയോര പ്രദേശങ്ങളിലും തുറൈഫ്, അൽ ഖുറയാത്ത് പ്രദേശങ്ങളിലുമാണ് മഞ്ഞുവീഴ്ച. ഇത് ശക്തിപ്പെടാൻ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഓരോ ദിവസം കഴിയും തോറും താപനില ക്രമാതീതമായി കുറയുകയാണ്. ശക്തമായ ഉപരിതല കാറ്റും ചിലയിടങ്ങളിൽ പൊടിക്കാറ്റും ഉണ്ടായതായി റിപ്പോർട്ടുണ്ട്.

നജ്‌റാൻ, റിയാദ് എന്നിവിടങ്ങളിലും കിഴക്കൻ മേഖലകളുടെ ചില ഭാഗങ്ങളിലും ദൂരക്കാഴ്ചയെ പരിമിതപ്പെടുത്തുന്ന പൊടിക്കാറ്റ് കഴിഞ്ഞ ദിവസമുണ്ടായി.

ജീസാൻ, അസീർ, അൽ ബാഹ എന്നിവിടങ്ങളിലെ കുന്നിൻപ്രദേശങ്ങളിൽ നേരിയ മഴക്കും മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുള്ളതായി കേന്ദ്രം മുന്നറിയിപ്പ് നൽകി. റിയാദിലും മഴ സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്. വടക്കൻ അതിർത്തി പ്രദേശങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും.

അൽ ജൗഫ്, തബൂക്ക് എന്നിവിടങ്ങളിൽ മഞ്ഞ് വീഴ്ച വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. ഈ ഭാഗങ്ങളിൽ ശക്തമായ ശീത തരംഗത്തിനും സാധ്യത പ്രവചിക്കപ്പെടുന്നുണ്ട്.

അറാർ, തുറൈഫ്, റഫ്ഹ, അൽ ഒവൈഖില എന്നിവിടങ്ങളിൽ താപനില ഇനിയും കുറയുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. തബൂക്കിെൻറ ചില ഭാഗങ്ങൾക്ക് പുറമെ മക്ക, മദീന, ഹാഇൽ, വടക്കൻ അതിർത്തികൾ, അൽ ജൗഫ് എന്നിവിടങ്ങളിൽ പൊടിക്കാറ്റും ആലിപ്പഴ വർഷവും നേരിയതോ മിതമായതോ ആയ ഇടിമിന്നലോടു കൂടിയ മഴക്കും സാധ്യതയുണ്ട്.

രാജ്യത്തിെൻറ മിക്ക പ്രദേശങ്ങളിലും കാലാവസ്ഥാമാറ്റം തുടരുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.


















#Temperature #minus #one #AlQurayat #SaudiArabia #grip #extreme #cold

Next TV

Related Stories
#securitycheck | സു​ര​ക്ഷാ പ​രി​ശോ​ധ​നയിൽ ല​ഹ​രിവ​സ്തു​ക്ക​ളു​മാ​യി 19 പേ​ർ പി​ടി​യി​ൽ

Dec 21, 2024 09:05 PM

#securitycheck | സു​ര​ക്ഷാ പ​രി​ശോ​ധ​നയിൽ ല​ഹ​രിവ​സ്തു​ക്ക​ളു​മാ​യി 19 പേ​ർ പി​ടി​യി​ൽ

ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി സെ​ക്ട​റി​ന് കീ​ഴി​ലു​ള്ള ജ​ന​റ​ൽ ഡി​പ്പാ​ർ​്ട്മെ​ന്റ് ഫോ​ർ കോം​ബാ​റ്റി​ങ് നാ​ർ​ക്കോ​ട്ടി​ക്കി​ന്റെ...

Read More >>
#imprisoned | വീ​ട്ടു​ജോ​ലി​ക്കാ​രി​യെ ശ​മ്പ​ള​മി​ല്ലാ​തെ ജോ​ലി​യെ​ടു​പ്പി​ച്ചു; സ്ത്രീ​ക്ക് മൂ​ന്നു​വ​ർ​ഷം ത​ട​വും പി​ഴ​യും

Dec 21, 2024 09:00 PM

#imprisoned | വീ​ട്ടു​ജോ​ലി​ക്കാ​രി​യെ ശ​മ്പ​ള​മി​ല്ലാ​തെ ജോ​ലി​യെ​ടു​പ്പി​ച്ചു; സ്ത്രീ​ക്ക് മൂ​ന്നു​വ​ർ​ഷം ത​ട​വും പി​ഴ​യും

ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി, മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രാ​യ ദേ​ശീ​യ സ​മി​തി നി​യ​ന്ത്രി​ക്കു​ന്ന അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ ഇ​ര​യെ...

Read More >>
#uae | അടുത്ത വര്‍ഷത്തെ ആദ്യ അവധി; ശമ്പളത്തോട് കൂടിയ പുതുവത്സര അവധി പ്രഖ്യാപിച്ച് യുഎഇ

Dec 21, 2024 07:58 PM

#uae | അടുത്ത വര്‍ഷത്തെ ആദ്യ അവധി; ശമ്പളത്തോട് കൂടിയ പുതുവത്സര അവധി പ്രഖ്യാപിച്ച് യുഎഇ

ജനുവരി 1 ബുധനാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധിയാണ്...

Read More >>
#NarendraModi | നരേന്ദ്രമോദി കുവൈത്തിൽ; ഇന്ത്യൻ പ്രധാനമന്ത്രിയെത്തുന്നത് 43 വർഷത്തിനുശേഷം ഇതാദ്യം

Dec 21, 2024 04:36 PM

#NarendraModi | നരേന്ദ്രമോദി കുവൈത്തിൽ; ഇന്ത്യൻ പ്രധാനമന്ത്രിയെത്തുന്നത് 43 വർഷത്തിനുശേഷം ഇതാദ്യം

ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധം വർധിപ്പിക്കൽ, നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ​, സഹകര ക​രാ​റു​ക​ൾ​ പ്രോൽസാഹിപ്പിക്കൽ എന്നിവ ലക്ഷ്യമിട്ടാണ്...

Read More >>
#death | ഹൃദയാഘാതം; ഒമാന്‍ പ്രവാസി നാട്ടില്‍ അന്തരിച്ചു

Dec 21, 2024 04:10 PM

#death | ഹൃദയാഘാതം; ഒമാന്‍ പ്രവാസി നാട്ടില്‍ അന്തരിച്ചു

പത്തനംതിട്ട തിരുവല്ല സ്വദേശി പ്രിറ്റു സാമുവേൽ (41) ആണ് മരിച്ചത്. ഭാര്യ: ഷാലു എലിസബത്ത്. മക്കള്‍: പോള്‍,...

Read More >>
#shock | വാഷിങ് മെഷീനിൽ നിന്ന് ഷോക്കേറ്റ് സൗദിയിൽ മലയാളി മരിച്ചു

Dec 21, 2024 03:20 PM

#shock | വാഷിങ് മെഷീനിൽ നിന്ന് ഷോക്കേറ്റ് സൗദിയിൽ മലയാളി മരിച്ചു

വെള്ളിയാഴ്ച രാത്രി 10നായിരുന്നു സംഭവം. വൈദ്യുതാഘാതമേറ്റ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ...

Read More >>
Top Stories