---
title: "‍പള്ളിയില്‍‍ നമസ്‍കരിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവാവിനെ വെടിവെച്ചു കൊന്നയാളുടെ വധശിക്ഷ നടപ്പാക്കി"
english_title: "The man who shot and killed the youth who was praying in the church was executed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/120592/the-man-who-shot-and-killed-the-youth-who-was-praying-in-the-church-was-executed"
published_at: "2023-06-08T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648155eca0363_shoot.jpg"
keywords: []
---

# ‍പള്ളിയില്‍‍ നമസ്‍കരിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവാവിനെ വെടിവെച്ചു കൊന്നയാളുടെ വധശിക്ഷ നടപ്പാക്കി

> **Lead Summary:** **റിയാദ് : **സൗദി അറേബ്യയില്‍ പള്ളിയില്‍ നമസ്‍കരിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ വധശിക്ഷ നടപ്പാക്കി.

## Article Content

**റിയാദ് : **സൗദി അറേബ്യയില്‍ പള്ളിയില്‍ നമസ്‍കരിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ വധശിക്ഷ നടപ്പാക്കി.

ആബിദ് ബിന്‍ മസ്ഊദ് ബിന്‍ ഹസന്‍ അല്‍ ഖഹ്‍താനി എന്ന സൗദി പൗരന്റെ വധശിക്ഷയാണ് നടപ്പാക്കിയത്.

പള്ളിയില്‍ നമസ്‍കരിച്ചുകൊണ്ടിരിക്കുകായിരുന്ന അലി ബിന്‍ മുഹമ്മദ് ബിന്‍ ദാഫിര്‍ അല്ർ ഖഹ്‍താനി എന്ന സൗദി പൗരനെയാണ് ഇയാള്‍ വെടിവെച്ചു കൊന്നത്.

കേസില്‍ വിചാരണക്കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയും പിന്നീട് മേല്‍ക്കോടതികള്‍ ശിക്ഷ ശരിവെയ്ക്കുകയും ചെയ്‍തു.

കേസിലെ നടപടികളെല്ലാം പൂര്‍ത്തിയായതോടെ ശിക്ഷ നടപ്പാക്കാന്‍ സൗദി ഭരണാധികാരിയുടെ ഉത്തരവ് ലഭിച്ചതോടെയാണ് കഴിഞ്ഞ ദിവസം അസീര്‍ പ്രവിശ്യയില്‍ വധശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താ‍വനയില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/120592/the-man-who-shot-and-killed-the-youth-who-was-praying-in-the-church-was-executed)