ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ ഉടന്‍ വിസ ഇ-മെയിലില്‍; സൗദി അറേബ്യയിലേക്ക് പുതിയൊരു വിസ കൂടി

ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ ഉടന്‍ വിസ ഇ-മെയിലില്‍; സൗദി അറേബ്യയിലേക്ക് പുതിയൊരു വിസ കൂടി
Jun 8, 2023 08:23 PM | By Kavya N

റിയാദ്: (gccnews.in)  സൗദിയിലേക്ക് പുതിയൊരു ബിസിനസ് വിസ കൂടി ഏര്‍പ്പെടുത്തി വിദേശ മന്ത്രാലയം . വിസിറ്റര്‍ ഇന്‍വെസ്റ്റര്‍ എന്ന പേരിലുള്ള വിസ അനുവദിക്കുമെന്നാണ് വിദേശ മന്ത്രാലയം അറിയിച്ചിരിക്കുന്നത് .

വിവിധ രാജ്യങ്ങളിലെ ബിസിനസുകാര്‍ക്ക് സൗദി അറേബ്യയിലെ നിക്ഷേപ അവസരങ്ങള്‍ പരിചയപ്പെടുത്താന്‍ അവസരമൊരുക്കുകയാണ് പുതിയ വിസയുടെ ലക്ഷ്യം.

രാജ്യത്തെ നിക്ഷേപ അന്തരീക്ഷം പഠിക്കാന്‍ ഇതുവഴി നിക്ഷേപകര്‍ക്ക് അവസരം ലഭിക്കും. ബിസിനസ് വിസിറ്റ് വിസ ഓണ്‍ലൈന്‍ ആയി ലഭിക്കാന്‍ വിദേശ മന്ത്രാലയത്തിന്റെ ഏകീകൃത വിസാ പ്ലാറ്റ്‌ഫോം വഴി അപേക്ഷ സമര്‍പ്പിക്കാം.

അപേക്ഷകളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി തല്‍ക്ഷണം വിസകള്‍ അനുവദിച്ച് നിക്ഷേപകന് ഇമെയില്‍ വഴി അയക്കും. ആദ്യ ഘട്ടത്തില്‍ ഏതാനും രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍ക്കാണ് പുതിയ സേവനത്തിന്റെ പ്രയോജനം ലഭിക്കുക. രണ്ടാം ഘട്ടത്തില്‍ മറ്റു രാജ്യങ്ങളിലെ നിക്ഷേപകര്‍ക്കും ഇ-വിസ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കും.

Visa e-mail immediately after applying online; A new visa to Saudi Arabia

Next TV

Related Stories
 ഹജ്ജ് തീർത്ഥാടനത്തിനുള്ള യാത്രാമധ്യേ വിമാനത്തിൽ വെച്ച് തീർത്ഥാടക മരിച്ചു

May 11, 2025 07:45 PM

ഹജ്ജ് തീർത്ഥാടനത്തിനുള്ള യാത്രാമധ്യേ വിമാനത്തിൽ വെച്ച് തീർത്ഥാടക മരിച്ചു

ഹജ്ജ് തീർത്ഥാടനത്തിനുള്ള യാത്രാമധ്യേ വിമാനത്തിൽ വെച്ച് തീർത്ഥാടക...

Read More >>
ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും യുഎഇയും

May 11, 2025 12:21 PM

ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും യുഎഇയും

ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും...

Read More >>
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും,  ജാഗ്രതാ മുന്നറിയിപ്പ്

May 11, 2025 09:21 AM

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും, ജാഗ്രതാ മുന്നറിയിപ്പ്

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും...

Read More >>
Top Stories