---
title: "ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രെ മ​ക്ക​യി​ലെ താ​മ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ച്ചു "
english_title: "Hajj pilgrims were taken to accommodation centers in Makkah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/120922/hajj-pilgrims-were-taken-to-accommodation-centers-in-makkah"
published_at: "2023-06-09T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6482ce762d3c8_gcc.jpg"
keywords: []
---

# ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രെ മ​ക്ക​യി​ലെ താ​മ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ച്ചു 

> **Lead Summary:** **ജി​ദ്ദ: **വി​വി​ധ രാ​ജ്യ​ക്കാ​രാ​യ 2,48,000 തീ​ർ​ഥാ​ട​ക​രെ മ​ക്ക​യി​ലെ താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ച്ച​താ​യി ബ​സ് ഗൈ​ഡ​ൻ​സ് സെ​ന്‍റ​ർ വ്യ​ക്ത​മാ​ക്കി. 15 ദി​വ​സ​ങ്ങ​ളി​ൽ 4412 ബ​സു​ക​ളി​ലാ​യാ​ണ് ഇ​ത്ര​യും പേ​രെ എ​ത്തി​ച്ച​ത്. പ​രി​ശീ​ല​നം ല​ഭി​ച്ച ഗൈ​ഡു​ക​ളാ​ൽ തീ​ർ​ഥാ​ട​ക​രു​ടെ ബ​സു​ക​ൾ ന​യി​ക്കാ​ൻ സെ​ന്‍റ​റി​ന് ക​ഴി​ഞ്ഞ​താ​യി സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ബ്ദു​ല്ല സി​ന്ദി വി​ശ​ദീ​ക​രി​ച്ചു. തീ​ർ​ഥാ​ട​ക​രെ താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന് കൃ​ത്യ​മാ​യ ഭൂ​മി​ശാ​സ്‌​ത്ര ഭൂ​പ​ട​ങ്ങ​ളു​ടെ സം​വി​ധാ​ന​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്‌​മാ​ർ​ട്ട് ടാ​ബ്‌​ലെ​റ്റു​ക​ൾ ഗൈ​ഡു​ക​ൾ​ക്കു​ണ്ട്.

## Article Content

**ജി​ദ്ദ: **വി​വി​ധ രാ​ജ്യ​ക്കാ​രാ​യ 2,48,000 തീ​ർ​ഥാ​ട​ക​രെ മ​ക്ക​യി​ലെ താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ച്ച​താ​യി ബ​സ് ഗൈ​ഡ​ൻ​സ് സെ​ന്‍റ​ർ വ്യ​ക്ത​മാ​ക്കി. 15 ദി​വ​സ​ങ്ങ​ളി​ൽ 4412 ബ​സു​ക​ളി​ലാ​യാ​ണ് ഇ​ത്ര​യും പേ​രെ എ​ത്തി​ച്ച​ത്. പ​രി​ശീ​ല​നം ല​ഭി​ച്ച ഗൈ​ഡു​ക​ളാ​ൽ തീ​ർ​ഥാ​ട​ക​രു​ടെ ബ​സു​ക​ൾ ന​യി​ക്കാ​ൻ സെ​ന്‍റ​റി​ന് ക​ഴി​ഞ്ഞ​താ​യി സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ബ്ദു​ല്ല സി​ന്ദി വി​ശ​ദീ​ക​രി​ച്ചു. തീ​ർ​ഥാ​ട​ക​രെ താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന് കൃ​ത്യ​മാ​യ ഭൂ​മി​ശാ​സ്‌​ത്ര ഭൂ​പ​ട​ങ്ങ​ളു​ടെ സം​വി​ധാ​ന​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്‌​മാ​ർ​ട്ട് ടാ​ബ്‌​ലെ​റ്റു​ക​ൾ ഗൈ​ഡു​ക​ൾ​ക്കു​ണ്ട്.

കൃ​ത്യ​സ​മ​യ​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​ക​രെ എ​ത്തി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി കേ​ന്ദ്രം നേ​ര​ത്തേ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്. കേ​ന്ദ്രം സ്വീ​ക​രി​ച്ച് മ​ക്ക​യി​ലെ​ത്തി​ച്ച 2,48,634 തീ​ർ​ഥാ​ട​ക​രി​ൽ 68,903 പേ​ർ ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് 1707 ബ​സു​ക​ളി​ലാ​യി എ​ത്തി​യ​വ​രാ​ണ്. മ​ദീ​ന​യി​ൽ​നി​ന്ന് 2705 ബ​സു​ക​ളി​ലാ​യി 1,79,731 തീ​ർ​ഥാ​ട​ക​രെ​യും മ​ക്ക​യി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്.

പ്ര​തി​ദി​നം 900ത്തി​ല​ധി​കം ബ​സു​ക​ൾ തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര​ക്കാ​യി സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്. ജ​ന​റ​ൽ മോ​ട്ടോ​ഴ്‌​സ് സി​ൻ​ഡി​ക്കേ​റ്റി​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യും ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ലു​മാ​ണ് ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. തീ​ർ​ഥാ​ട​ക​രെ സ്വീ​ക​രി​ക്കു​ന്ന​തി​നും മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​ന്ന​തി​നും എ​ല്ലാ​വ​രു​മാ​യി ഏ​കോ​പി​പ്പി​ച്ച കേ​ന്ദ്രം അ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണെ​ന്നും അ​ബ്ദു​ല്ല സി​ന്ദി പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/120922/hajj-pilgrims-were-taken-to-accommodation-centers-in-makkah)