---
title: "ബിപോർജോയ്; മൂന്ന്​ ദിവസത്തേക്ക്​ ഒമാനെ ബാധിക്കില്ല -സി.എ.എ "
english_title: "Beporjoy; Oman will not be affected for three days -CAA"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/121074/beporjoy-oman-will-not-be-affected-for-three-days-caa"
published_at: "2023-06-09T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648342b26beb7_CHUYALIKKATT.jpg"
keywords: []
---

# ബിപോർജോയ്; മൂന്ന്​ ദിവസത്തേക്ക്​ ഒമാനെ ബാധിക്കില്ല -സി.എ.എ 

> **Lead Summary:** **മസ്കത്ത്​: **അറബി കടലിൽ രൂപംകൊണ്ട ‘ബിപോർജോയ്’​ ചുഴലിക്കാറ്റ് അടുത്ത മൂന്ന്​ ദിവസത്തേക്ക്​ ഒമാനെ ബാധിക്കില്ലെന്ന്​ സിവിൽ ഏവിയേഷൻ ​അതോറിറ്റി (സി.എ.എ) അറിയിച്ചു. ചുഴലിക്കാറ്റിന്‍റെ സ്ഥിതിഗതികളും സഞ്ചാര ദിശകളും വിശകലനം ചെയ്​ത്​ പുറത്തിറക്കിയ ഏറ്റവും പുതിയ സർക്കുലറിലാണ്​ സി.എ.എ ഇക്കാര്യം വ്യക്​തമാക്കിയിട്ടുള്ളത്​. ചുഴലിക്കാറ്റ്​ പൊതുവെ ഒമാനെ ബാധിക്കാനുള്ള സാധ്യത കുറവാണ്​.

## Article Content

**മസ്കത്ത്​: **അറബി കടലിൽ രൂപംകൊണ്ട ‘ബിപോർജോയ്’​ ചുഴലിക്കാറ്റ് അടുത്ത മൂന്ന്​ ദിവസത്തേക്ക്​ ഒമാനെ ബാധിക്കില്ലെന്ന്​ സിവിൽ ഏവിയേഷൻ ​അതോറിറ്റി (സി.എ.എ) അറിയിച്ചു. ചുഴലിക്കാറ്റിന്‍റെ സ്ഥിതിഗതികളും സഞ്ചാര ദിശകളും വിശകലനം ചെയ്​ത്​ പുറത്തിറക്കിയ ഏറ്റവും പുതിയ സർക്കുലറിലാണ്​ സി.എ.എ ഇക്കാര്യം വ്യക്​തമാക്കിയിട്ടുള്ളത്​. ചുഴലിക്കാറ്റ്​ പൊതുവെ ഒമാനെ ബാധിക്കാനുള്ള സാധ്യത കുറവാണ്​.

ചുഴലിക്കാറ്റ്​ ഒമാൻ തീരത്തുനിന്ന്​ 1020 കിലോമീറ്റർ അകലെയാണെന്ന്​ കലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ‘ബിപർജോയ്’​ അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചിട്ടുണ്ട്​. മധ്യകിഴക്കൻ അറബിക്കടലിനു മുകളിലാണ് നിലവിൽ ചുഴലിക്കാറ്റിന്‍റെ സ്ഥാനം.

അറബിക്കടലിന്റെ മധ്യഭാഗത്തേക്ക് വടക്കോട്ട് ആണ് കാറ്റിന്‍റെ സഞ്ചാരദിശ. ചുഴലികാറ്റിന്‍റെ ഭാഗമായുണ്ടായ മേഘങ്ങൾ ഒമാനി തീരത്ത് നിന്ന് 630 കിലോമീറ്റർ അകലെയാണ്. മണിക്കൂറിൽ 118മുതൽ 120 കി.മീറ്റർ വേഗതയിലോണ്​ കാറ്റ്​ വീശികൊണ്ടിരിക്കുന്നത്​.

ചുഴലിക്കാറ്റ് പാക്കിസ്താനിലേക്കോ ഇന്ത്യയിലേക്കോ നീങ്ങാനോ കടലിൽ പതിക്കാനോ സാധ്യത കൂടുതലാണെന്ന് കാലാവസ്ഥാ നിരീക്ഷണ ഡയറക്ടർ ജനറൽ അബ്ദുല്ല ബിൻ റാഷിദ് അൽ ഖദുരി പറഞ്ഞു. സുൽത്താനേറ്റിനെ ബാധിക്കാനുള്ള സാധ്യത കുറവാണെങ്കിലും മുൻകരുതൽ നടപടികളുടെ ഭാഗമായി സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്​തതമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/121074/beporjoy-oman-will-not-be-affected-for-three-days-caa)