കുവൈത്ത് സിറ്റി: കുവൈത്തില്‍ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ വാട്ടർ ടാങ്കിനുള്ളിൽ വീണ തൊഴിലാളികളെ രക്ഷിച്ചു. ദൈയ്യ ഏരിയയിലായിരുന്നു സംഭവം. അപകടം നടന്ന ഉടന്‍ തന്നെ റിപ്പോർട്ട് ലഭിച്ചതനുസരിച്ച് സെൻട്രൽ ഓപ്പറേഷൻസ് വിഭാഗം രക്ഷാപ്രവർത്തനത്തിനായി അഗ്നിശമന സംഘത്തെ പ്രദേശത്തേക്ക് അയച്ചു.
ഗ്രൗണ്ട് ഫ്ലോറിലെ വെള്ളമില്ലാത്ത വാട്ടർ ടാങ്കിലാണ് തൊഴിലാളികൾ വീണത്. ഉടൻ തന്നെ ഇവരെ രക്ഷപ്പെടുത്തി തൊഴിലാളികൾക്ക് ആവശ്യമായ ചികിത്സ നൽകിയെന്ന് അഗ്നിശമന സേന അറിയിച്ചു.
Workers who fell inside a water tank during construction work in Kuwait were rescued