റാസല്‍ഖൈമ: (gcc.truevisionnews.com)ഒരുലക്ഷത്തി എണ്‍പതിനായിരം കാമറകളുടെ സാന്നിധ്യം റാസല്‍ഖൈമയുടെ സുരക്ഷാ കണ്ണുകളാണെന്ന് റാക് ഇലക്ട്രോണിക് സര്‍വിസസ് ആൻഡ് കമ്യൂണിക്കേഷന്‍സ് വകുപ്പ് ഡയറക്ടര്‍ കേണല്‍ ഡോ. മുഹമ്മദ് അബ്ദുല്‍ റഹ്മാന് അല്‍ അഹമ്മദ്. വാച്ച്ഫുള്‍ ഐ പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കാനുള്ള നിതാന്ത പരിശ്രമങ്ങളിലാണ് ആഭ്യന്തര മന്ത്രാലയം. അതിനായി ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ രാജ്യം മുന്നിലാണ്. വിവിധ വകുപ്പുകളുമായുള്ള ഏകോപനം സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കാന്‍ സഹായിക്കുന്നതാണ്.
ജനറല്‍ റിസോഴ്സ് അതോറിറ്റിയുമായി റാക് പൊലീസിന് തന്ത്രപരമായ പങ്കാളിത്തമാണുള്ളതെന്ന് ജി.ആര്.എ ഇന്സ്പെക്ഷന് ബ്രാഞ്ച് ഡയറക്ടര്‍ എൻജിനീയര്‍ അബ്ദുല്ല അല്ഷാഹി പറഞ്ഞു. പ്രാന്തപ്രദേശങ്ങളിലേതുള്പ്പെടെ 180,836 നിരീക്ഷണ കാമറകളുടെ വലയത്തിലാണ് റാസല്‍ഖൈമ. 120 അംഗീകൃത കമ്പനികളാണ് ഈ രംഗത്ത് റാസല്ഖൈമയിലുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കി.
ensure safety; 1.8 lakh cameras in Ras Al Khaimah