---
title: "റിയാദില്‍ പെട്രോള്‍ പമ്പില്‍ തീപിടുത്തം; തീ നിയന്ത്രണ വിധേയമാക്കി"
english_title: "A fire broke out at a petrol station in Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/121109/a-fire-broke-out-at-a-petrol-station-in-riyadh"
published_at: "2023-06-09T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6483565c58471_fireinpumb.jpg"
keywords: []
---

# റിയാദില്‍ പെട്രോള്‍ പമ്പില്‍ തീപിടുത്തം; തീ നിയന്ത്രണ വിധേയമാക്കി

> **Lead Summary:** **റിയാദ്:** സൗദി തലസ്ഥാന നഗരമായ റിയാദില്‍ പെട്രോള്‍ പമ്പില്‍ തീപിടുത്തം. ഇന്ധനം നിറയ്ക്കാനെത്തിയ ഒരു വാഹനത്തിലാണ് ആദ്യം തീപിടിച്ചത്. പിന്നാലെ മറ്റ് സ്ഥലങ്ങളിലേക്കും തീ പടര്‍ന്നു പിടിച്ചു.

## Article Content

**റിയാദ്:** സൗദി തലസ്ഥാന നഗരമായ റിയാദില്‍ പെട്രോള്‍ പമ്പില്‍ തീപിടുത്തം. ഇന്ധനം നിറയ്ക്കാനെത്തിയ ഒരു വാഹനത്തിലാണ് ആദ്യം തീപിടിച്ചത്. പിന്നാലെ മറ്റ് സ്ഥലങ്ങളിലേക്കും തീ പടര്‍ന്നു പിടിച്ചു.

വിവരം ലഭിച്ചതനുസരിച്ച് സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പെട്രോള്‍ പമ്പിന് കാര്യമായ നാശനഷ്ടങ്ങളുണ്ടായി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/121109/a-fire-broke-out-at-a-petrol-station-in-riyadh)