മസ്കത്ത്: (gccnews.com) മസ്കത്തിൽനിന്ന് ചെന്നൈ യാത്രക്കിടെ വിമാനത്തിനുള്ളിൽ തമിഴ്നാട് സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി. ശിവഗംഗ ജില്ലയിലെ ഇളയൻകുടി സ്വദേശി കെ. ധനശേഖരൻ (38)ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്ന് സംശയം . അവധിക്ക് നാട്ടിലേക്ക് മടങ്ങിയ വഴിയായിരുന്നു അന്ത്യം.
ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത വിമാനത്തിൽനിന്ന് യാത്രക്കാരെല്ലാം ഇറങ്ങിപ്പോയിട്ടും ഇദ്ദേഹം സീറ്റിലിരിക്കുന്നതായി കാബിൻ ക്രൂ കാണുകയായിരുന്നു.
ഉറങ്ങുകയാണെന്ന് കരുതി വിളിച്ചെങ്കിലും പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്ന് ഗ്രൗണ്ട് അധികൃതരെ അറിയിക്കുകയായിരുന്നു . തുടർന്ന് വിമാനത്താവളത്തിലെ എമർജൻസി മെഡിക്കൽ സെന്ററിൽ നടത്തിയ വൈദ്യ പരിശോധനയിൽ ഇദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചു .
#youngman #found #dead #inside #plane