മസ്കറ്റ്: (gccnews.com) ഒമാനിലെ ശർഖിയ ഗവര്‍ണറേറ്റിൽ മലമുകളില്‍ നിന്ന് വീണ് ഒരാള്‍ക്ക് പരിക്ക്. ശർഖിയ ഗവര്ണറേറ്റിലെ വാദി ബാനി ഖാലിദിലാണ് സംഭവം നടന്നത്. ഒരു സ്വദേശി പൗരനാണ് വാദി ബാനി ഖാലിദിലെ പർവതത്തിൽ നിന്ന് താഴേക്കു വീണതെന്ന് റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു .
റോയൽ ഒമാൻ പോലീസ് ഏവിയേഷൻ ആംബുലൻസ് വിഭാഗം നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ അപകടത്തിലകപ്പെട്ട പൗരനെ രക്ഷപ്പെടുത്തുകയും അവശ്യമായ ചികിത്സക്കായി ഒമാൻ ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇബ്ര ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി പ്രസ്താവനയിൽ വ്യക്തമാക്കി .
#Man #injured #after #falling #mountain #Oman