---
title: "#arrest | ലഹരി മരുന്ന് ശേഖരവുമായി രണ്ടു ഇന്ത്യൻ യുവാക്കൾ സൗദിയിൽ അറസ്റ്റിൽ "
english_title: "#arrest #TwoIndian #youths #arrested #SaudiArabia #collection #drugs"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/147828/arrest-twoindian-youths-arrested-saudiarabia-collection-drugs"
published_at: "2023-09-20T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650b22d1f2504_saudi.jpg"
keywords: []
---

# #arrest | ലഹരി മരുന്ന് ശേഖരവുമായി രണ്ടു ഇന്ത്യൻ യുവാക്കൾ സൗദിയിൽ അറസ്റ്റിൽ 

> **Lead Summary:** ലഹരി മരുന്ന് ശേഖരവുമായി രണ്ടു ഇന്ത്യൻ യുവാക്കളെ സൗദിയിലെ അസീറിൽ നിന്ന് ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

ലഹരി മരുന്ന് ശേഖരവുമായി രണ്ടു ഇന്ത്യൻ യുവാക്കളെ സൗദിയിലെ അസീറിൽ നിന്ന് ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തു.

ലഹരി മരുന്ന് വിതരണ മേഖലയിൽ പ്രവർത്തിച്ചിരുന്ന സംഘത്തിന്റെ പക്കൽ 126 കിലോ ലഹരിമരുന്ന് കണ്ടെത്തി. തുടർ നടപടികൾക്ക് പ്രതികളെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

ലഹരിമരുന്ന് കടത്ത്, വിതരണ മേഖലയിൽ പ്രവർത്തിക്കുന്നവരെ കുറിച്ച് മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിൽ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണം.

995 എന്ന നമ്പറിലും ഇ-മെയിൽ വഴിയും ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്‌സ് കൺട്രോളിൽ ബന്ധപ്പെട്ടും ലഹരിമരുന്ന് പ്രതികളെ കുറിച്ച് അറിയിക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/147828/arrest-twoindian-youths-arrested-saudiarabia-collection-drugs)