#Kuwait | കുവൈറ്റില്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കി; പതിനാല് സ്വകാര്യ ക്ലിനിക്കുകള്‍ പൂട്ടിച്ചു

#Kuwait | കുവൈറ്റില്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കി; പതിനാല് സ്വകാര്യ ക്ലിനിക്കുകള്‍ പൂട്ടിച്ചു
Sep 21, 2023 12:29 PM | By Susmitha Surendran

കുവൈറ്റ് സിറ്റി: (truevisionnews.com)  കുവൈറ്റില്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കി ആരോഗ്യ മന്ത്രാലയം. ഗുരുതരമായ നിയമ ലംഘനം നടത്തിയ 14 സ്വകാര്യ ക്ലിനിക്കുകള്‍ പൂട്ടിച്ചു.

വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ കുവൈറ്റ് ആരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് സ്വകാര്യ ക്ലിനിക്കുകള്‍ പൂട്ടിച്ചത്.

ഗുരുതരമായ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. വിവിധ ലൈസന്‍സുകളുടെ അഭാവം, മതിയായ പരിശീലനം നേടാത്ത ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കല്‍ തുടങ്ങിയ ക്രമക്കേടുകളാണ് വിവിധ സ്ഥാപനങ്ങളില്‍ കണ്ടെത്തിയത്.

ഈ ക്ലിനിക്കുകളെക്കുറിച്ച് നേരത്തെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയത്തിന്റെ ലൈസന്‍സ് ഉളളവരെ മാത്രമെ ക്ലിനിക്കുകളിലും മെഡിക്കല്‍ സെന്ററുകളിലും നിയമിക്കാന്‍ പാടുളളുവെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് മന്ത്രാലയം അറിയിച്ചു. വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം.

#Ministry #Health #intensified #inspection #health #institutions #Kuwait.

Next TV

Related Stories
വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

May 9, 2025 07:50 AM

വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ...

Read More >>
ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

May 8, 2025 10:27 PM

ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

May 8, 2025 08:12 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

പ്രവാസി മലയാളി ജിദ്ദയിൽ...

Read More >>
വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

May 8, 2025 05:26 PM

വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ എട്ടര കോടിയോളം രൂപ നേടി കാസർകോട് സ്വദേശി വേണുഗോപാൽ...

Read More >>
Top Stories

Entertainment News