കുവൈത്ത് സിറ്റി : (gccnews.in ) കുവൈത്തില്‍ നബിദിന അവധി പ്രഖ്യാപിച്ചു. സെപ്തംബര്‍ 28, വ്യാഴാഴ്ച ആണ് ഔദ്യോഗിക അവധി.
കുവൈത്ത് മന്ത്രിസഭയുടെ പ്രതിവാര സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളും മന്ത്രാലയങ്ങളും അടച്ചിടും.
നബിദിന അവധി വ്യാഴാഴ്ച ആയതിനാല്‍ വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി വരുമ്പോള്‍ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് ആകെ മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുക.
ഷാര്‍ജയില്‍ നബിദിനം പ്രമാണിച്ച് സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് സെപ്തംബര്‍ 28 വ്യാഴാഴ്ച ശമ്പളത്തോട് കൂടിയ അവധി ആയിരിക്കുമെന്ന് ഷാര്‍ജ ഗവണ്‍മെന്റ് അറിയിച്ചു.
വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ഷാര്‍ജയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാല് ദിവസത്തെ അവധിയാണ് ആകെ ലഭിക്കുക. ഒക്ടോബര്‍ രണ്ട്, തിങ്കളാഴ്ചയാകും പ്രവൃത്തി ദിവസം പുനരാരംഭിക്കുക.
യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് സെപ്തംബര്‍ 29, വെള്ളിയാഴ്ചയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
അതേസമയം നബിദിനം പ്രമാണിച്ച് ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. നബിദിനം പ്രമാണിച്ച് സെപ്തംബര്‍ 28 വ്യാഴാഴ്ച രാജ്യത്ത് പൊതു അവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് അവധി ബാധകമായിരിക്കും.
#Holiday #NabiDay #holiday #announced #Kuwait