---
title: "#Indians | വിദേശികളില്‍ 30 ശതമാനവും ഇന്ത്യക്കാര്‍; റിപ്പോര്‍ട്ട് പുറത്തുവിട്ട് കുവൈത്ത് "
english_title: "#Indians #30percent #foreigners #Indians #Kuwait #released #report"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/148060/indians-30percent-foreigners-indians-kuwait-released-report"
published_at: "2023-09-21T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650c6a6331ea8_kuwait.jpg"
keywords: []
---

# #Indians | വിദേശികളില്‍ 30 ശതമാനവും ഇന്ത്യക്കാര്‍; റിപ്പോര്‍ട്ട് പുറത്തുവിട്ട് കുവൈത്ത് 

> **Lead Summary:** **കുവൈത്ത് സിറ്റി : ** കുവൈത്തില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ 30 ശതമാനവും ഇന്ത്യക്കാര്‍. കുവൈത്തില്‍ ജോലി ചെയ്യുന്ന 174 രാജ്യങ്ങളില്‍ നിന്നുള്ള 24.3 ലക്ഷം വിദേശികളില്‍ 30.2 ശതമാനം പേരും ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ട്.

## Article Content

**കുവൈത്ത് സിറ്റി : ** കുവൈത്തില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ 30 ശതമാനവും ഇന്ത്യക്കാര്‍. കുവൈത്തില്‍ ജോലി ചെയ്യുന്ന 174 രാജ്യങ്ങളില്‍ നിന്നുള്ള 24.3 ലക്ഷം വിദേശികളില്‍ 30.2 ശതമാനം പേരും ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ട്.

സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്രിക്‌സ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ ആകെ ജോലിക്കാരുടെ എണ്ണം 28.77 ലക്ഷമായി ഉയര്‍ന്നു.

തൊഴില്‍ വിപണിയിലും ഇന്ത്യക്കാരാണ് കൂടുതല്‍. ജനസംഖ്യാ പട്ടികയില്‍ ലോകത്ത് 129-ാം സ്ഥാനത്താണ് കുവൈത്ത്.

ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ ഡാറ്റ അടിസ്ഥാനമാക്കി, 2023 സെപ്റ്റംബര്‍ 21 വ്യാഴാഴ്ച വരെ കുവൈത്തിലെ നിലവിലെ ജനസംഖ്യ 4,318,891 ആണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/148060/indians-30percent-foreigners-indians-kuwait-released-report)