#dubai | വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന പള്ളി വരുന്നു; ലോകത്തില്‍ ആദ്യം, അടുത്ത വര്‍ഷം തുറക്കും

#dubai | വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന പള്ളി വരുന്നു; ലോകത്തില്‍ ആദ്യം, അടുത്ത വര്‍ഷം തുറക്കും
Sep 21, 2023 10:22 PM | By Susmitha Surendran

ദുബൈ: സഞ്ചാരികള്‍ക്കായി വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ ഒരുക്കുന്നതില്‍ എപ്പോഴും മുന്‍നിരയിലുള്ള ദുബൈ നഗരത്തില്‍ പുതിയ ആകര്‍ഷണമായി ഫ്‌ലോട്ടിങ് മസ്ജിദ് വരുന്നു.

വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന പള്ളി അടുത്ത വര്‍ഷം തുറക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള മസ്ജിദ് ലോകത്തില്‍ ആദ്യത്തേതാണെന്നും അധികൃതര്‍ പറയുന്നു.

എമിറേറ്റിലെ ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റാണ് ദുബൈ വാട്ടര്‍ കനാലില്‍ പള്ളി നിര്‍മ്മിക്കുന്നത്. 55 മില്യന്‍ ദിര്‍ഹമാണ് പള്ളിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്.

സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള തീര്‍ത്ഥാടന കേന്ദ്രമാണ് മെഗാ പ്രൊജക്ടെന്ന് അതോറിറ്റി അറിയിച്ചു. മൂന്ന് നിലകളിലായിരിക്കും മസ്ജിദ് നിര്‍മ്മിക്കുക.

പ്രാര്‍ത്ഥനാ ഹാള്‍ വെള്ളത്തിലാണ്. 50 മുതല്‍ 75 പേര്‍ക്ക് വരെ ഒരേ സമയം പ്രാര്‍ത്ഥിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. ബര്‍ ദുബൈയില്‍ 2,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പള്ളിയുടെ നിര്‍മ്മാണം ഒക്ടോബറില്‍ ആരംഭിക്കും.

എല്ലാ മതവിശ്വാസങ്ങളുമുള്ള ആളുകള്‍ക്ക് പള്ളി സന്ദര്‍ശിക്കാന്‍ അവസരമുണ്ടാകും. എന്നാല്‍ മാന്യമായി വസ്ത്രം ധരിക്കുകയും ഇസ്ലാമിക ആചാരങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുകയും വേണമെന്ന് നിര്‍ദ്ദേശിക്കും.

തലയും തോളും മറയ്ക്കുന്ന വസ്ത്രം ധരിക്കാന്‍ സ്ത്രീകളോട് ആവശ്യപ്പെടുമെന്ന് സാംസ്‌കാരിക ആശയവിനിമയ ഉപദേഷ്ടാവ് അഹമ്മദ് ഖല്‍ഫാന്‍ അല്‍ മന്‍സൂരി പറഞ്ഞു.

#floating #church #coming #world #first #opening #next #year

Next TV

Related Stories
വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

May 9, 2025 07:50 AM

വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ...

Read More >>
ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

May 8, 2025 10:27 PM

ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

May 8, 2025 08:12 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

പ്രവാസി മലയാളി ജിദ്ദയിൽ...

Read More >>
വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

May 8, 2025 05:26 PM

വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ എട്ടര കോടിയോളം രൂപ നേടി കാസർകോട് സ്വദേശി വേണുഗോപാൽ...

Read More >>
Top Stories

Entertainment News