അബുദബി: യുഎഇയില്‍ കൃത്യസമയത്ത് ശമ്പളം നല്‍കാത്ത കമ്പനികള്‍ക്കെതിരായ പരാതികള്‍ മലയാള ഭാഷയിലും നല്‍കാന്‍ അവസരം.
തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മാനവ വിഭവശേഷി സ്വദേശി വല്‍ക്കരണ മന്ത്രാലയം അറിയിച്ചു.
യുഎഇയിലെ നിരവധി കമ്പനികള്‍ ജീവനക്കാര്‍ക്ക് കൃത്യസമയത്ത് വേതനം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രാലയം നടപടി ശക്തമാക്കിയിരിക്കുന്നത്.
മലയാളം, അറബി, ഹിന്ദി, തമിഴ് അടക്കമുള്ള ഭാഷകളില്‍ പരാതി നല്‍കാന്‍ അവസരമുണ്ട്. പരാതികള്‍ രഹസ്യ സ്വഭാവത്തോടെയാകും കൈകാര്യം ചെയ്യുക. പരാതിയുടെ പുരോഗതിയും അതിന്‍മേൽ സ്വീകരിച്ച നടപടിയും പരാതിക്കാരനെ അറിയിക്കും.
ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്പളം നല്‍കാത്ത കമ്പനികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. വന്‍ തുക പിഴ ഈടാക്കുന്നതിനൊപ്പം വിസ പുതുക്കല്‍ ഉള്‍പ്പടെയുളള വിവിധ സേവനങ്ങളും റദ്ദാക്കും.
നിയമ ലംഘനം ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വേതന സംരക്ഷണ സംവിധാനത്തില്‍ മുഴുവന്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തണമെന്നും ഇത് വഴി മാത്രമെ ശമ്പളം നല്‍കാവു എന്നും മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
വേതനം വൈകിപ്പിച്ചാല്‍ തൊഴിലുടമയില്‍ നിന്ന് ഒരു തൊഴിലാളിയുടെ പേരില്‍ 5,000 ദിര്‍ഹം എന്ന നിരക്കില്‍ പിഴ ഈടാക്കും. ജീവനക്കാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് മാന്യമായ ശമ്പളം കൃത്യമായ ഇടവേളയില്‍ നല്‍കണമെന്നും മന്ത്രാലയം അറിയിച്ചു.
#Not #getting #correct #salary #UAE? #Complaint #filed #Malayalam