#saudi | സൗദി എയർലൈന്‍സ് ഇറക്കിവിട്ട യാത്രക്കാർക്ക് ടിക്കറ്റ് അനുവദിച്ചു

#saudi | സൗദി എയർലൈന്‍സ് ഇറക്കിവിട്ട യാത്രക്കാർക്ക് ടിക്കറ്റ് അനുവദിച്ചു
Sep 24, 2023 06:04 PM | By Vyshnavy Rajan

റിയാദ് : (gccnews.in ) സൗദി എയർലൈന്‍സ് ഇറക്കിവിട്ട യാത്രക്കാർക്ക് ടിക്കറ്റ് അനുവദിച്ചു. ഇന്നും നാളെയുമായി നാളെ രണ്ടു വിമാനങ്ങളിലായി ഇവരെ കൊണ്ടുപോകും. 122 പേരെയാണ് സാങ്കേതിക പ്രശ്നത്തെ തുടർന്ന് വിമാനത്തിൽ നിന്നും ഇറക്കിവിട്ടത്.

വിമാനത്തിന്റെ വാതിലിന് തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് നെടുമ്പാശ്ശേരിയിൽ യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിയത്. സൗദി എയർലൈൻസ് വിമാനത്തിലാണ് തകരാർ കണ്ടത്. ശനിയാഴ്ച രാത്രി 8.30ന് റിയാദിലേക്ക് പുറപ്പെടേണ്ടതായിരുന്നു വിമാനം.

എന്നാൽ വാതിലിന് തകരാർ കണ്ടതിനെ തുടർന്ന് യാത്രക്കാരെ ഇറക്കിവിടുകയായിരുന്നു. 120ലേറെ യാത്രക്കാരെയാണ് പുറത്തിറക്കിയത്. ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി വിമാനത്തില്‍ ഇരിപ്പുറപ്പിച്ചതിന് ശേഷമാണ് 280 യാത്രക്കാരില്‍ 122 യാത്രക്കാരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടത്. സാങ്കേതിക തകരാറാണ് കാരണം പറഞ്ഞത്.

അര്‍ധരാത്രിയോടെ കാനഡിലേക്കും ,യുഎസിലേക്കുമുള്ള യാത്രക്കാരുമായി ഇതേ വിമാനം റിയാദിലേക്ക് പുറപ്പെട്ടു. യാത്രക്കാരെല്ലാം കയറിയതിന് ശേഷമായിരുന്നു തകരാർ കണ്ടത്. യാത്രക്കാരെ മുന്നറിയിപ്പ് കൂടാതെ പുറത്തിറക്കിയത് ചെറിയ തോതിൽ സംഘർഷത്തിന് ഇടയാക്കി.

പ്രായമായവരും കുട്ടികളും അടക്കം പുലര്‍ച്ചെ നാല് മണിവരെ എയര്‍പോര്‍ട്ടില്‍ പ്രതിഷേധിച്ചു. അതേസമയം റിയാദ് വിമാനത്താവളത്തിൽ മലയാളികളായ ലണ്ടൻ യാത്രക്കാർ കുടുങ്ങി.

എൺപതോളം മലയാളികളാണ് കണക്ഷൻ ഫ്‌ളൈ‍റ്റിൽ കയറാനാകാതെ വിമാനത്താവളത്തിൽ കുടുങ്ങിയത്. ഇവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. സൗദി എയർലൈൻസ് വൈകി യാത്ര തിരിച്ചതാണ് കണക്ഷൻ ഫ്‌ളൈ‍റ്റ് നഷ്ടപ്പെടാനിടയാക്കിയത്.

#saudi #SaudiAirlines #issued #tickets #passengers #who #droppedoff

Next TV

Related Stories
വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

May 9, 2025 07:50 AM

വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ...

Read More >>
ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

May 8, 2025 10:27 PM

ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

May 8, 2025 08:12 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

പ്രവാസി മലയാളി ജിദ്ദയിൽ...

Read More >>
വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

May 8, 2025 05:26 PM

വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ എട്ടര കോടിയോളം രൂപ നേടി കാസർകോട് സ്വദേശി വേണുഗോപാൽ...

Read More >>
Top Stories










Entertainment News