#RIYADH | റിയാദിൽ അന്തരാഷ്ട്ര പുസ്തകമേളക്ക് തുടക്കം

#RIYADH | റിയാദിൽ അന്തരാഷ്ട്ര പുസ്തകമേളക്ക് തുടക്കം
Sep 28, 2023 11:29 PM | By Vyshnavy Rajan

റിയാദ് : (www.truevisionnews.com) സൗദി തലസ്ഥാന നഗരിയിൽ അന്തരാഷ്ട്ര പുസ്തകമേളക്ക് തുടക്കം. സൗദി സാംസ്‌കാരിക, വാർത്താവിനിമയ മന്ത്രാലയം ‘പ്രചോദനാത്മ ലക്ഷ്യസ്ഥാനം’ എന്ന തലവാചകത്തിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവം റിയാദിലെ കിങ് സഊദ് യൂനിവേഴ്സിറ്റി കാമ്പസിലാണ് നടക്കുന്നത്.

ആദ്യം ദിനമായ വ്യാഴാഴ്ച തന്നെ മേളനഗരിയും പരിസരവും ജനതിരക്കിലമർന്നു. ഒമാനാണ് ഈ വർഷത്തെ അതിഥി രാജ്യം.

അറബ് ലോകത്തെ സാഹിത്യ, സാംസ്‌കാരിക പ്രമുഖരുടെയും ലോക രാജ്യങ്ങളില്‍ നിന്നെത്തിയ പ്രസാധകരുടെയും സാന്നിധ്യത്തിലാണ് 10 ദിവസം തുടരുന്ന മേളക്ക് തുടക്കം കുറിച്ചത്. കിങ് സഊദ് യൂനിവേഴ്സിറ്റി കാമ്പസിനുള്ളിൽ പ്രത്യേകമായി ഒരുക്കിയ നഗരിയിലാണ് മേള പുരോഗമിക്കുന്നത്.

55,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ വിശാലമായി സജ്ജികരിച്ച നഗരിയിൽ 800 പവലിയനുകളാണ് അക്ഷരപ്രേമികൾക്ക് മുന്നിൽ തുറന്നിരിക്കുന്നത്. എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 11 വരെയാണ് മേളനഗരിയിലെ സന്ദർശന സമയം.

നഗരിയിൽ നിന്ന് ഒരു കിലോമീറ്ററോളം മാറിയുള്ള പാർക്കിങ് കേന്ദ്രത്തിൽനിന്ന് ഹാളിലേക്ക് സൗജന്യ വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്. ഓരോ ദിവസവും വ്യത്യസ്തമായ കലാസാംസ്കാരിക പരിപാടികൾ മേളയുടെ ഭാഗമായി നടക്കും. സാഹിത്യത്തെയും കലയെയും കുറിച്ചുള്ള ഏറ്റവും പുതിയ ചില പ്രസിദ്ധീകരണങ്ങളുടെയും ചിത്രങ്ങളുടെയും അപൂർവ ശേഖരണങ്ങളുണ്ട് മേളയിൽ.

10 ലക്ഷത്തിലേറെ സന്ദർശകരെ പ്രതീക്ഷിക്കുന്ന മേളയിൽ ഇത്തവണ 1800 പ്രസാധകരുണ്ട്. എന്നാൽ ഇത്തവണ മലയാളം പ്രസാധകരില്ല. വായനക്കാർക്ക് ഹാളിൽ പ്രത്യേകം വായനാമുറികൾ സജ്ജമാക്കിയിട്ടുണ്ട്‌.

അപൂർവ കൈയ്യെഴുത്തുപ്രതികളും ചിത്രങ്ങളും കാണാനും വാങ്ങാനും സന്ദർശകർക്ക് അവസരമുണ്ട്. മേളയോടനുബന്ധിച്ച്, പുസ്തക വ്യവസായം നേരിടുന്ന വിവിധ വെല്ലുവിളികൾക്ക് പരിഹാരം തേടുന്ന അന്താരാഷ്ട്ര പ്രസാധക സമ്മേളനം ഒക്ടോബർ നാലിന് ഇതേ വേദിയിൽ നടക്കും.

#RIYADH #International #BookFair #begins #Riyadh

Next TV

Related Stories
വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

May 9, 2025 07:50 AM

വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ...

Read More >>
ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

May 8, 2025 10:27 PM

ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

May 8, 2025 08:12 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

പ്രവാസി മലയാളി ജിദ്ദയിൽ...

Read More >>
വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

May 8, 2025 05:26 PM

വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ എട്ടര കോടിയോളം രൂപ നേടി കാസർകോട് സ്വദേശി വേണുഗോപാൽ...

Read More >>
Top Stories










News Roundup






Entertainment News