മനാമ: (gccnews.com) ബഹ്റൈനിൽ ഉംറയാത്രകൾ സജീവമാകുന്നു. കഴിഞ്ഞ ദിവസം മീലാദുന്നബി അവധി ഉപയോഗപ്പെടുത്തി നിരവധി പേരാണ് ഉംറക്കായി പുറപ്പെട്ടത്. ഇപ്പോൾ സ്വദേശികളും വിദേശികളും ധാരാളമായി വിവിധ ഉംറ ഗ്രൂപ്പുകൾ വഴി ഉംറ യാത്രകൾ സംഘടിപ്പിക്കുന്നു. എന്നാൽ ഇപ്പോൾ മുമ്പത്തേക്കാൾ ചെറിയ രീതിയിൽ ചാർജ് കുറഞ്ഞിരിക്കുകയാണ് .
രണ്ടു ദിവസത്തെ ഉംറ യാത്രക്ക് 40 ദീനാറും നാലു ദിവസത്തേക്ക് 70 ദീനാറും വിമാനം വഴിയുള്ള യാത്രക്ക് 170 ദീനാറുമാണ് ഈടാക്കുന്നത്. കൂടാതെ, താമസിക്കുന്ന ഹോട്ടലുകൾക്കനുസരിച്ച് ചാർജ് വ്യത്യാസമുണ്ടാകും. നിലവിൽ എല്ലാ യാത്രകളും മൂന്നോ നാല് ദിവസത്തേക്കാണ് ചാർജ് ചെയ്യുന്നത്. യൂണിവേഴ്സിറ്റി വിദ്യാർഥികളടക്കമുള്ളവർ ഉംറക്കും മദീന സന്ദർശനത്തിനുമായി പുറപ്പെടുന്നുണ്ട് .
#Umrah #pilgrimages #come #alive #Bahrain #Charges #follows