ബുറൈമി : (gccnews.in ) മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിലെ ബുറൈമിയിൽ നിര്യാതനായി. ബുറൈമി അൽ നഹ്ദ സ്റ്റേഡിയം പള്ളിക്ക് സമീപം ഗ്രോസറി നടത്തിയിരുന്ന അബ്ദുൽ ലത്തീഫ് (55) ആണ് മരിച്ചത്.
28 വർഷമായി ബുറൈമിയിൽ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം ഞായറാഴ്ച ഉച്ചക്ക് ശേഷം കടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
അടുത്ത ദിവസം നാട്ടിൽ പോകാൻ തയാറെടുക്കുന്നതിനിടെയാണ് മരണം.
പിതാവ്: പരേതനായ അലവിക്കുട്ടി. മാതാവ്: പരേതയായ പരീച്ചുമ്മ. ഭാര്യ: റസീന. മക്കൾ: നിസാമുദ്ദീൻ, റിൻഷ, ഫാത്തിമ സഹ്‌മ, ഇർഫാൻ. മൃതദേഹം തിങ്കളാഴ്ച വൈകീട്ട് നാലിന് ബുറൈമി ഖബർസ്ഥാനിൽ മറവ് ചെയ്യും.
#death #Expatriate #Malayali #passedaway #Oman #due #heartattack