യുഎഇയില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് ഒരേ അവധി; പുതിയ തൊഴില്‍ നിയമങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇയില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് ഒരേ അവധി; പുതിയ തൊഴില്‍ നിയമങ്ങള്‍ പ്രഖ്യാപിച്ചു
Dec 14, 2021 02:26 PM | By Divya Surendran

അബുദാബി: യുഎഇയില്‍(UAE) സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ അന്തരം കുറയ്ക്കുക ലക്ഷ്യമിട്ടുള്ള പുതിയ തൊഴില്‍ നിയമങ്ങള്‍(new labour rules) പ്രഖ്യാപിച്ചു. സര്‍ക്കാര്‍, സ്വകാര്യ തൊഴില്‍ സംവിധാനങ്ങള്‍ ഏകീകരിക്കുന്നതാണ് പുതിയ തൊഴില്‍ നിയമം. അവധി, സേവനാന്തര ആനുകൂല്യം, ജോലി സമയം തെരഞ്ഞെടുക്കാനുള്ള അനുമതി എന്നിവ രണ്ട് മേഖലകള്‍ക്കും ഒരുപോലെയായിരിക്കും.

മാനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം (Ministry of Human Resources and Emiratisation)തിങ്കളാഴ്ചയാണ് തൊഴില്‍ സംവിധാനങ്ങളുടെ ഏകീകരണം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 2022 ഫെബ്രുവരി രണ്ട് മുതല്‍ തീരുമാനം നടപ്പിലാകും. ഇതനുസരിച്ച് യുഎഇയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഒരേ അവധിയായിരിക്കും ലഭിക്കുക. 30 ദിവസത്തെ വാര്‍ഷിക അവധിയും പൊതു അവധികളും രണ്ട് മേഖലകള്‍ക്കും ലഭിക്കും.

കൂടാതെ 60 ദിവസത്തെ പ്രസവാവധി, അഞ്ച് ദിവസം പിതൃത്വ(പറ്റേണിറ്റി)അവധി എന്നിങ്ങനെയുള്ള അവധികളും സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് തുല്യമായിരിക്കും. 60 ദിവസത്തെ പ്രസവാവധിയില്‍ 45 ദിവസം ശമ്പളത്തോട് കൂടിയും 15 ദിവസം പകുതി ശമ്പളത്തോടെയുമാണ് അവധി നല്‍കുക.

പ്രസവാവധി എടുത്തതിന് ജീവനക്കാരെ ജോലിയില്‍ നിന്ന് പുറത്താക്കാനാകില്ല. വനിതാ ജീവനക്കാര്‍ക്ക് അവരുടെ പ്രസവാവധിയും മറ്റ് ഏതെങ്കിലും അംഗീകൃത അവധി ദിവസങ്ങളും ഒരുമിച്ചെടുക്കാനും കഴിയും. ഭാര്യയോ ഭര്‍ത്താവോ മരണപ്പെട്ടാല്‍ അഞ്ച് ദിവസത്തെ അഞ്ച് ദിവസവും ഏറ്റവും അടുത്ത കുടുംബാഗം മരണപ്പെട്ടാല്‍ മൂന്ന് ദിവസവും ജീവനക്കാര്‍ക്ക് അവധി നല്‍കും.

ജീവനക്കാര്‍ക്ക് ഒരു വര്‍ഷത്തില്‍ ആകെ കുറഞ്ഞത് 90 ദിവസമാണ് അസുഖസംബന്ധമായി അവധി ലഭിക്കുക. ഇതില്‍ 15 ദിവസം ശമ്പളത്തോട് കൂടിയ അവധിയും 30 ദിവസം പകുതി ശമ്പളത്തോട് കൂടിയും ബാക്കി ദിവസങ്ങള്‍ ശമ്പളമില്ലാതെയുമാണ് അനുവദിക്കുക. യുഎഇയിലോ രാജ്യത്തിന് പുറത്തോ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ യൂണിവേഴ്‌സിറ്റികളിലോ പഠന ആവശ്യങ്ങള്‍ക്ക് ചേര്‍ന്നിട്ടുള്ള ജീവനക്കാര്‍ക്ക് പരീക്ഷയ്ക്കായി വര്‍ഷത്തില്‍ 10 ദിവസം അവധി ലഭിക്കും.

Same holiday for public and private sectors in the UAE; New labor laws announced

Next TV

Related Stories
ഒമാനിലെ പട്ടാമ്പിക്കാരുടെ കൂട്ടായ്‌മക്ക് പുതിയ ഭാരവാഹികൾ

Aug 11, 2022 08:26 AM

ഒമാനിലെ പട്ടാമ്പിക്കാരുടെ കൂട്ടായ്‌മക്ക് പുതിയ ഭാരവാഹികൾ

ഒമാനിലെ പട്ടാമ്പിക്കാരുടെ കൂട്ടായ്‌മയായ മസ്‍കത്ത് പട്ടാമ്പിയൻസിന്റെ 2022 - 2024 കാലയളവിലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ...

Read More >>
സൗദിയില്‍ ഇനി അതിവേഗ ട്രെയിനുകള്‍ സ്ത്രീകള്‍ ഓടിക്കും

Aug 7, 2022 10:03 PM

സൗദിയില്‍ ഇനി അതിവേഗ ട്രെയിനുകള്‍ സ്ത്രീകള്‍ ഓടിക്കും

സൗദിയില്‍ ഇനി അതിവേഗ ട്രെയിനുകള്‍ സ്ത്രീകള്‍ ഓടിക്കും. 31 സ്വദേശി...

Read More >>
ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ ഹജ്ജ് തീര്‍ഥാടകരും മക്കയിലെത്തി

Jul 4, 2022 07:30 PM

ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ ഹജ്ജ് തീര്‍ഥാടകരും മക്കയിലെത്തി

ആദ്യ സംഘങ്ങളെല്ലാം മദീന വഴിയാണ് വന്നത്. ഇന്ത്യയില്‍ നിന്ന് നേരിട്ട് മദീനയില്‍ ഇറങ്ങി അവിടെ പ്രവാചകന്റെ പള്ളിയും ഖബറിടവും മറ്റ് ചരിത്രസ്ഥലങ്ങളും...

Read More >>
സ്‌കൂട്ടറിൽ ഗള്‍ഫ് സന്ദര്‍ശിക്കുന്ന മലയാളി യുവാക്കള്‍ക്ക് സ്വീകരണം

Jun 30, 2022 03:00 PM

സ്‌കൂട്ടറിൽ ഗള്‍ഫ് സന്ദര്‍ശിക്കുന്ന മലയാളി യുവാക്കള്‍ക്ക് സ്വീകരണം

ഇരുപത്തി രണ്ട് വർഷം പഴക്കമുള്ള ബജാജ് ചേതക്ക് സ്‌കൂട്ടറിൽ മിഡിൽ ഈസ്റ്റിൽ സന്ദർശനം നടത്തുന്ന കാസർകോട് സ്വദേശികളായ ബിലാൽ, അഫ്സൽ എന്നിവർക്ക് ഒമാനിലെ...

Read More >>
ഫുഡ് ഡെലിവറി ഇനി കാറിലാക്കാൻ നിർദേശം

Jun 26, 2022 02:06 PM

ഫുഡ് ഡെലിവറി ഇനി കാറിലാക്കാൻ നിർദേശം

ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകൾ ഉപകാരപ്രദമാണെങ്കിലും ആരോഗ്യം, വ്യക്തിഗത ശുചിത്വം, ഡെലിവറി ജീവനക്കാരുടെ സേഫ്റ്റി എന്നിവ കൂടി...

Read More >>
മൂന്നര വർഷം മുമ്പ് സൗദി അറേബ്യയിൽ കാണാതായ  മലയാളി വനിതയെ നാട്ടിലെത്തിച്ചു

Jun 22, 2022 03:46 PM

മൂന്നര വർഷം മുമ്പ് സൗദി അറേബ്യയിൽ കാണാതായ മലയാളി വനിതയെ നാട്ടിലെത്തിച്ചു

സൗദി അറേബ്യയിൽ വീട്ടുജോലിക്ക് എത്തി കാണാതായ മലയാളി വനിതയെ സാമൂഹിക പ്രവർത്തകർ കണ്ടെത്തി നാട്ടിലേക്ക് അയച്ചു....

Read More >>
Top Stories